രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

രണ്ടാം പ്രതിവാര നേട്ടം, 27 സ്‌മോള്‍ക്യാപ്പുകള്‍ ഉയര്‍ന്നത്‌ 10-26 ശതമാനം

കൊച്ചി: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നേട്ടത്തിലായി. സെന്‍സെക്‌സ് 360.59 പോയിന്റ് അഥവാ 0.59 ശതമാനം ഉയര്‍ന്ന് 60,621.77 ലെവലിലും നിഫ്റ്റി50 71.1 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 18,027.77 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.പ്രതിമാസ കണക്കെടുത്താല്‍ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 0.36 ശതമാനം, 0.43 ശതമാനം പൊഴിച്ചു.

മേഖലകളില്‍ കാപിറ്റല്‍ ഗുഡ്‌സ്, പവര്‍ സൂചികകള്‍ 2 ശതമാനം വീതവും ഓയില്‍ ആന്റ്ഗ്യാസ്, ഐടി എന്നിവ 2 ശതമാനത്തിനടുത്തുമാണ് കരുത്താര്‍ജ്ജിച്ചത്.ബിഎസ്ഇ ടെലികോം, വാഹനം എന്നിവ 1-2 ശതമാനം ദുര്‍ബലമായി. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.66 ശതമാനം,0.8 ശതമാനം എന്നിങ്ങനെ നഷ്ടപ്പെടുത്തി.

ലാര്‍ജ് ക്യാപ് 0.29 ശതമാനം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വില്‍പന തുടരുന്നതിനും ആഴ്ച സാക്ഷിയായി. 2461.03 കോടി രൂപയുടെ അറ്റ വില്‍പനയാണ് എഫ്‌ഐഐകള്‍ നടത്തിയത്. അതേസമയം ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) 3383.72 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.

ഈ മാസം ഇതുവരെ 19,880.11 കോടി രൂപയുടെ അറ്റവില്‍പനയാണ് എഫ്‌ഐഐയുടേത്. ഡിഐഐയുടേത് 16,182.38 കോടിരൂപയുടെ അറ്റ വാങ്ങല്‍. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 0.8 ശതമാനം ഇടിവ് നേരിട്ടെങ്കിലും എസ്ഇപിസി, ഗുഡ് ലക്ക് ഇന്ത്യ, കെബിസി ഗ്ലോബല്‍, അതുല്‍ ഓട്ടോ, ജയന്ത് അഗ്രോ-ഓര്‍ഗാനിക്‌സ്, സെല്‍പ്മോക് ഡിസൈന്‍ ആന്‍ഡ് ടെക്, ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, അലൈഡ് ഡിജിറ്റല്‍ സര്‍വീസസ്, ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ്, ട്രൂകാപ്പ് ഫിനാന്‍സ്, മിഷ്ടാന്‍ ഫുഡ്സ്, സ്പെഷ്യാലിറ്റി റെസ്റ്റോറന്റുകള്‍ എന്നിവ 15-26 ശതമാനം നേട്ടമുണ്ടാക്കി.

മ്യൂസിക് ബ്രോഡ്കാസ്റ്റ്, പിസി ജ്വല്ലര്‍, വിനൈല്‍ കെമിക്കല്‍സ് (ഇന്ത്യ), കിരി ഇന്‍ഡസ്ട്രീസ്, റാലിസ് ഇന്ത്യ, വിഷ്ണു കെമിക്കല്‍സ്, കാന്റാബില്‍ റീട്ടെയില്‍ ഇന്ത്യ, സംഘി ഇന്‍ഡസ്ട്രീസ്, മേഘ്മണി ഫൈന്‍ചെം, ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ, ആരതി സര്‍ഫക്ടന്റ്‌സ് 10-26 ശതമാനം താഴ്ച വരിച്ചു.

X
Top