Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ബിസിനസ് മൂല്യത്തിൽ 27.8% വര്‍ധന

കൊച്ചി: ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ബിസിനസ് മൂല്യത്തിന്‍റെ കാര്യത്തില്‍ 27.8 ശതമാനം വര്‍ധനവ് കൈവരിച്ചു.

2023 സാമ്പത്തിക വര്‍ഷം 2765 കോടി രൂപയുടെ പുതിയ ബിസിനസ് മൂല്യമാണ് കൈവരിച്ചത്. 2019 സാമ്പത്തിക വര്‍ഷത്തെ പുതിയ ബിസിനസ് മൂല്യം 2023 സാമ്പത്തിക വര്‍ഷത്തോടെ ഇരട്ടിയാക്കി എന്ന നേട്ടവും കമ്പനി കൈവരിച്ചിട്ടുണ്ട്.

പ്രീമിയം വളര്‍ച്ച, പരിരക്ഷാ ബിസിനസിലെ വളര്‍ച്ച, സുസ്ഥിരതയുടെ കാര്യത്തിലെ മെച്ചപ്പടല്‍, ഉല്‍പാദനക്ഷമതാ മുന്നേറ്റം തുടങ്ങിയവയാണ് ഈ മികച്ച വളര്‍ച്ചയ്ക്ക് വഴി തുറന്നത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ബിസിനസിനുള്ള വാര്‍ഷികാടിസ്ഥാനത്തിലെ പ്രീമിയം 17 ശതമാനം വര്‍ധിച്ച് 8640 കോടിയിലെത്തിയിട്ടുണ്ട്. പരിരക്ഷാ വിഭാഗത്തിലെ വാര്‍ഷിക പ്രീമിയം 14.5 ശതമാനം വര്‍ധിച്ച് 1504 കോടി രൂപയിലും എത്തി.

2023 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരി ഒന്നിന് 0.60 രൂപ വീതം അന്തിമ ഡിവിഡന്‍റ് നല്‍കാനും കമ്പനി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

X
Top