അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രണ്ട് മാസത്തിനിടെ കൊച്ചിയിൽനിന്ന് സൈബർ തട്ടിപ്പുകാർ തട്ടിയത് 25 കോടി

കൊച്ചി: സൈബർ സാമ്പത്തിക തട്ടിപ്പിലൂടെ രണ്ട് മാസത്തിനിടെ കൊച്ചി സിറ്റി പരിധിയിൽ നിന്ന് തട്ടിയെടുത്തത് 25 കോടി രൂപ! തട്ടിപ്പിനിരയായവരെല്ലാം അഭ്യസ്തവിദ്യരാണ്. ജൂണിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ മാത്രം നഷ്ടമായത് 20 കോടിയിലധികം രൂപയാണ്.

ഈ നാലു കേസുകളുടെ അന്വേഷണത്തിനു മാത്രമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

400-ലധികം സൈബർ തട്ടിപ്പ് കേസുകളാണ് ജനുവരി മുതൽ ജൂൺ വരെ കൊച്ചി സിറ്റിയിൽ രജിസ്റ്റർ ചെയ്തത്. 40 ശതമാനത്തോളം കേസുകളിൽ പ്രതികളെ അസ്റ്റ് ചെയ്തു. പരാതിക്കാർക്ക് നഷ്ടമായ പണത്തിൽ 40 ശതമാനം വരെ വീണ്ടെടുക്കാനായെന്നും കമ്മിഷണർ പറഞ്ഞു.

തട്ടിപ്പ് തുക രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, യു.പി., ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്വകാര്യ ബാങ്കുകളിലേക്കാണ് പോയത്.

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ജീവിച്ചിരിക്കുന്നവർക്ക് ചെറിയ തുക നൽകി അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്ത സംഭവങ്ങളുണ്ട്.

ഡി.സി.പി. കെ.എസ്. സുദർശൻ, അസി. പോലീസ് കമ്മിഷണർമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

X
Top