
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ (ഫെബ്രുവരി 21 വരെ) പിൻവലിച്ചത് 23,710 കോടി രൂപ. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള വിൽപന ഒരു ലക്ഷം കോടി കവിഞ്ഞു.
ജനുവരിയിൽ 78,027 കോടി രൂപ പിൻവലിച്ചിരുന്നു. വിദേശ നിക്ഷേപകരുടെ കഴിഞ്ഞ വർഷത്തെ ആകെ നിക്ഷേപം 427 കോടി രൂപയാണ്. 2023ൽ ഇത് 1.71 ലക്ഷം കോടി രൂപയായിരുന്നു.
ജിഡിപി നിരക്ക് ഉയരുകയും കമ്പനികൾ മികച്ച പാദഫലങ്ങൾ പുറത്തുവിടുകയും ചെയ്താൽ നിക്ഷേപം തിരിച്ചെത്തിയേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.