ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: കേരളത്തിൽ ആനുകൂല്യം ലഭിക്കാത്തത് 2.3 ലക്ഷം കർഷകർക്ക്

കൊച്ചി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി സംസ്ഥാനത്ത് ഇനിയും ആനുകൂല്യം ലഭിക്കാത്തത് 2.3 ലക്ഷം കർഷകർക്ക്. കാർഷിക മേഖലയുടെ വളർച്ച, കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്.

തുടക്കത്തിൽ കർഷകരുടെ അക്കൗണ്ടുകളിൽ പണം ലഭിച്ചിരുന്നു. എന്നാൽ, അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന (ആധാർ സീഡിങ്) നിർദേശം വന്നതോടെ പലർക്കും പണം ലഭിക്കാതെയായി.

പദ്ധതിവഴി പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുക. ഇത് മൂന്നു ഗഡുക്കളായാണ് കർഷകരുടെ അക്കൗണ്ടുകളിൽ എത്തുക. പദ്ധതി ആരംഭിച്ചതിനു ശേഷം ഇതുവരെ 14 ഗഡുക്കളാണ് അനുവദിച്ചിരിക്കുന്നത്.

നിലവിൽ ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കാനുള്ളവർ തൃശ്ശൂർ ജില്ലയിലാണ്, 34,689 കർഷകർ. ആലപ്പുഴ (21,656), തിരുവനന്തപുരം (20,846) ജില്ലകളാണ് തൊട്ടുപിന്നിൽ.

പുതിയതായി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വഴിയും പണം ലഭിക്കും. കൂടാതെ നിലവിലെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് അതുവഴിയും പണം ലഭിക്കും.

എന്നാൽ, ആധാർ ബന്ധിപ്പിക്കലുമായി വരുന്ന കാലതാമസം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തപാൽ വകുപ്പ് വഴി ആനുകൂല്യം ലഭ്യമാക്കാൻ നിർദേശിച്ചിട്ടുണ്ട്. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴിയാണ് കർഷകർക്ക് ആനുകൂല്യം ലഭിക്കുക.

അതിനാൽ, തപാൽ വകുപ്പിൽനിന്ന് സെപ്റ്റംബർ 30-നു മുൻപ് അക്കൗണ്ട് തുറന്ന് ആധാർ ബന്ധിപ്പിച്ചാൽ (സീഡ്) ഒക്ടോബറിൽ വിതരണം ചെയ്യുന്ന ഗഡുവും മുടങ്ങിയ ഗഡുവും കർഷകർക്ക് ലഭിക്കും.

30-നകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പദ്ധതി ആനുകൂല്യത്തിന്‌ അർഹതയുണ്ടാകില്ല. മാത്രമല്ല, അപ്രകാരം അനർഹരാകുന്നവർ ഇതുവരെ കൈപ്പറ്റിയ തുക തിരിച്ച് അടയ്ക്കേണ്ടതായും വരും.

അതേസമയം, നടപ്പു സാമ്പത്തിക വർഷം ജൂലായ് വരെയായി 22.3 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ 331.07 കോടി രൂപയാണ് നൽകിയിട്ടുള്ളത്.

X
Top