യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

സൂചികകള്‍ പുതിയ ഉയരങ്ങളില്‍, 19600 നിര്‍ണായക പിന്തുണ മേഖല

മുംബൈ:വിപണികള്‍ ഉത്തേജിതമായ നിലയിലാണ്, കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ സൂചികകള്‍ പുതിയ ഉയരങ്ങളില്‍ എത്തി. എച്ച്ഡിഎഫ്സി ബാങ്ക് ഉള്‍പ്പടെ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട മിക്ക കോര്‍പറേറ്റ് ഫലങ്ങളും പ്രതീക്ഷകള്‍ പാലിച്ചതാണ് കാരണം.

ഇത് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യൂറോപ്യന്‍, ഏഷ്യന്‍ വിപണികളുടെ ദുര്‍ബലതയ്ക്കിടയിലും നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍വിപണിയ്ക്കായി. സാങ്കേതികമായി, നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ ദൃഢമായ മെഴുകുതിരി രൂപപ്പെടുത്തിട്ടുണ്ട്.

അതേസമയം വിപണി അമിത വാങ്ങല്‍ ഘട്ടത്തിലാണ്. ലാഭമെടുപ്പിനുള്ള സാധ്യതയുള്ളതിനാല്‍ 19600 നിര്‍ണ്ണായക പിന്തുണയായി പ്രവര്‍ത്തി്ക്കും.
അതിന് മുകളില്‍ 17800-17825 ലെവലിലായിരിക്കും പ്രതിരോധം.

19600 ന് താഴെ വിപണി കൂടുതല്‍ ദുര്‍ബലമാകും.

X
Top