രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽ

നിഫ്റ്റി50: 25,000 നിര്‍ണായക പിന്തുണ

മുംബൈ : ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വില്പന സമ്മര്‍ദ്ദം നേരിടുന്നു. നിഫ്റ്റി 0.27 ശതമാനം താഴ്ന്ന് 25082.30 എന്ന നിലയിലും സെന്‍സെക്‌സ് 0.30 ശതമാനം താഴ്ന്ന് 82,253.46 എന്ന നിലയിലുമാണ് തിങ്കളാഴ്ച ക്‌ളോസ് ചെയ്തത്.

മൊമെന്റം സൂചകങ്ങളിലെ ശക്തി ക്ഷയവും മൂവിംഗ് ആവറേജിന് താഴെയുള്ള വ്യാപാരവും ഹ്രസ്വകാല നെഗറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നതായി അനലിസ്റ്റുകള്‍ പറയുന്നു. അതേസമയം, ഇന്‍ട്രാഡേ ട്രേഡിംഗില്‍ നിഫ്റ്റി 25,000 ത്തില്‍ പിന്തുണ നേടിയിട്ടുണ്ട്.

സൂചിക ഈ ലെവല്‍ നിലനിര്‍ത്തുന്നിടത്തോളം, 25,100-25,200 ലേക്ക് നീങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഒരു തകര്‍ച്ച സൂചികയെ 24,900 (ഉടനടി പിന്തുണ), ലെവലിലേക്കും തുടര്‍ന്ന് 24,800 (നിര്‍ണ്ണായക പിന്തുണ) ലെവലിലേക്കും താഴ്ത്തിയേക്കാം, വിദഗ്ദ്ധര്‍ അറിയിച്ചു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി 50
റെസിസ്റ്റന്‍സ്: 25,135-25,171- 25,228
സപ്പോര്‍ട്ട്: 25,021- 24,986- 24,929

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,867- 56,939,-57,054
സപ്പോര്‍ട്ട്: 56,637- 56,565- 56,450

ഇന്ത്യ വി ഐ എക്‌സ്

ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വി ഐ എക്‌സ് രണ്ടാം സേഷനില്‍ 1.38 ശതമാനം ഉയര്‍ന്നു. 11.98 ലെവലില്‍ താഴ്ന്ന മേഖലയില്‍ തന്നെ സൂചിക തുടരുന്നു.

നിക്ഷേപ സാധ്യതയുള്ള ഓഹരികള്‍
ഗ്രാസിം
ഐ സി ഐ സി ഐ ബാങ്ക്
റിലയന്‍സ്
കോട്ടക് ബാങ്ക്
ഇന്‍ഡിഗോ
പവര്‍ഗ്രിഡ്
ഭാരതി എയര്‍ ടെല്‍
അപ്പോളോ ഹോസ്പിറ്റല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ഡിഎഫ്‌സി ബാങ്ക്

X
Top