
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 345.80 പോയിന്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 83190.28 ലെവലിലും നിഫ്റ്റി 120.85 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 25355.25 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1919 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1947 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 140 ഓഹരി വിലകളില്‍ മാറ്റമില്ല.
ലോഹം, റിയാലിറ്റി എന്നിവയൊഴികെയുള്ള മേഖലകളെല്ലാം തിരിച്ചടി നേരിട്ടപ്പോള്‍ ഫാര്‍മ, ടെലിക്കോം,ഐടി, പൊതുമേഖല ബാങ്ക്, എഫ്എംസിജി എന്നിവ 0.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.3 ശതമാനം വീതമാണ് പൊഴിച്ചത്.
ഭാരതി എയര്‍ടെല്‍,എച്ച്ഡിഎഫ്‌സി ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ശ്രീരാം ഫിനാന്‍സ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍. അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി,ടാറ്റ സ്റ്റീല്‍,ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് എന്നിവ നേട്ടത്തിലായി.