
മുംബൈ: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 4 പൈസ ഉയര്‍ന്ന് 85.69 ലെവലില്‍ ക്ലോസ് ചെയ്തു. യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടിയിലെ പുരോഗതിയാണ് തുണയായത്.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 85.62 എന്ന എന്ന നിലയിലാണ് രൂപയില്‍ വ്യാപാരം ആരംഭിച്ചത്. പിന്നീട് 85.69-85.53 റെയ്ഞ്ചില്‍ വ്യാപാരം പുരോഗമിക്കുകയും 85.69 എന്ന നിലയില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു. ബുധനാഴ്ച 85.73 ലെവലിലാണ് കറന്‍സി ക്ലോസ് ചെയ്തത്.
അതേസമയം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് 0.34 ശതമാനം താഴ്ന്ന് 69.95 ഡോളര്‍ എന്ന നിലയിലാണുള്ളത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ ഇന്‍ഡെക്‌സ് 0.15 ശതമാനം താഴ്ന്ന് 97.41 എന്ന ലെവലിലാണുള്ളത്.