ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ഓഹരി തിരിച്ചുവാങ്ങലിനൊരുങ്ങി ബജാജ് കണ്‍സ്യൂമര്‍ കെയര്‍

മുംബൈ: ജൂലൈ 24 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി തിരിച്ചുവാങ്ങല്‍ പരിഗണിക്കുമെന്ന് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ് അറിയിച്ചു. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരിച്ചുവാങ്ങല്‍.

കമ്പനിയുടെ സെക്യൂരിറ്റികളില്‍ ഇടപാട് നടത്തുന്നതിനുള്ള ട്രേഡിംഗ് വിന്‍ഡോ 2025 ജൂലൈ 1 മുതല്‍ ക്ലോസ് ചെയ്യും.2025 ജൂണ്‍ 30 ന് അവസാനിക്കുന്ന ആദ്യ പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം 48 മണിക്കൂറിന് ശേഷം മാത്രമേ പിന്നീട് ട്രേഡിംഗ് സാധ്യമാകൂ.

പ്രഖ്യാപനത്തിന് പിന്നാലെ കമ്പനി ഓഹരി 2 ശതമാനം ഉയര്‍ന്ന് 245.31 രൂപയിലെത്തി. നേരത്തെ 2024 ജൂലൈയിലും കമ്പനി 166.49 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങിയിരുന്നു.

2024 ഒക്ടോബറില്‍ പുതിയ ബൈബാക്ക് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം കമ്പനികള്‍ ഓഹരി ബൈബാക്ക് പ്രഖ്യാപിക്കുന്നത് കുറഞ്ഞു.

ഇക്വിറ്റി ഓഹരികള്‍ ബൈബാക്ക് ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന് മുമ്പത്തെപ്പോലെ കമ്പനിയ്ക്കല്ല, മറിച്ച് ഓഹരി ഉടമയ്ക്കാണ് ഇപ്പോള്‍ നികുതി ചുമത്തുന്നത്.

ഏഴ് അനലിസ്റ്റുകളുടെ കവറേജ് അനുസരിച്ച് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ഓഹരിയ്ക്ക് ശക്തമായ വാങ്ങല്‍ റേറ്റിംഗാണുള്ളത്. ഓഹരിയുടെ 52 ആഴ്ച ഉയരം 288.95 രൂപയും 52 ആഴ്ച താഴ്ച 151 രൂപയുമാണ്. ഓഹരി ഒരുമാസത്തില്‍ 44.2 ശതമാനവും 5 വര്‍ഷത്തില്‍ 45.67 ശതമാനവുമുയര്‍ന്നു.

അതേസമയം ഒരു വര്‍ഷത്തില്‍ 9.06 ശതമാനം ഇടിഞ്ഞു.

X
Top