അപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്

എന്‍എസ്ഇ ഐപിഒയില്‍ പ്രതീക്ഷയര്‍പ്പിച്ച് മര്‍ച്ചന്റ് ബാങ്കുകള്‍

മുംബൈ: ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിനൊ(ഐപിഒ)രുങ്ങുന്ന നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ(എന്‍എസ്ഇ) ഉന്നതല മാനേജ്‌മെന്റുമായി മര്‍ച്ചന്റ് ബാങ്കുകള്‍ കൂടിയാലോചനകള്‍ നടത്തുന്നു.ബാങ്ക് പ്രതിനിധികള്‍ ഇതിനായി എക്‌സ്‌ചേഞ്ച് സന്ദര്‍ശിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരന്റിംഗ് കമ്പനികള്‍ വഴിയും ഐപിഒ നേടാനുള്ള ശ്രമം ബാങ്കുകള്‍ നടത്തുന്നുണ്ട്.

അതേസമയം സെബിയുടെ മാര്‍ക്കറ്റ് റെഗുലേഷന്‍ വകുപ്പില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ എക്‌സ്‌ചേഞ്ചിന് ഐപിഒ നടത്താനാകൂ. ഇതിനായി കഴിഞ്ഞമാസമാണ് എക്‌സ്‌ചേഞ്ച് റെഗുലേറ്ററിന് മുന്നില്‍ ഒത്തുതീര്‍പ്പ്് അപേക്ഷ സമര്‍പ്പിച്ചത്. കോ-ലൊക്കേഷന്‍, ഡാര്‍ക്ക് ഫൈബര്‍ കേസുകളുടെ ഒത്തുതീര്‍പ്പിനായി ഏകദേശം 1,400 കോടി രൂപ സെറ്റില്‍മെന്റ് എന്‍എസ്ഇ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇത് സെബിയുടെ പരിഗണനയിലാണ്.കേസ് ഒത്തുതീര്‍പ്പിലായാലുടന്‍ എന്‍എസ്ഇ ഐപിഒ പ്രാരംഭനടപടികള്‍ സ്വീകരിക്കും.പ്രാഥമിക രേഖകള്‍ തയ്യാറാക്കാന് 4-5 മാസത്തെ ദൈര്‍ഘ്യമാണ് കണക്കുകൂട്ടുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ എന്‍എസ്ഇ ഐപിഒ നടക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ഈ പശ്ചാത്തലത്തിലാണ് എന്‍എസ്ഇ മാനേജ്‌മെന്റിനെ ആകര്‍ഷിക്കാനുള്ള മര്‍ച്ചന്റ് ബാങ്കുകളുടെ ശ്രമം.സാധ്യതയുള്ള മൂല്യനിര്‍ണ്ണയങ്ങളും ഐപിഒ സാധ്യതകളും ഉള്‍ക്കൊള്ളിച്ച പ്രസന്റെഷന്‍ ബാങ്കുകള്‍ കമ്പനിക്ക് മുന്നില്‍ അവതരിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top