
മോക്ക് ഇന്റർവ്യൂവിന് ഇനി ആരെയും തേടി പോകേണ്ട. വൈവ ആപ്പ് തുറന്ന് മുന്നിൽ ഇരുന്നാൽ മതി. വ്യത്യസ്ത മേഖലകളിലേക്കുള്ള ജോലികൾക്ക് ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ കഴിയും വിധം ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചത് റാം മോഹൻ നായരുടെ നേതൃത്വത്തിലുള്ള മലയാളി സ്റ്റാർട്ടപ്പാണ്. ഇംഗ്ലീഷ് പഠിപ്പിക്കുന്ന അംഗ്രെസിയും, ട്യൂഷൻ പഠിപ്പിക്കുന്ന ട്യൂട്ടർമൈനും ഒക്കെ വികസിപ്പിച്ചെടുത്ത അതെ സ്റ്റാർട്ടപ്പ് തന്നെ. മോക്ക് ഇന്റർവ്യൂ മാത്രമല്ല ശരിക്കും ഇന്റർവ്യൂ നടത്താനും മാർക്കിടാനും ഒക്കെ ഒരുങ്ങുകയാണ് വൈവ.