രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽ

ആഡംബര ഭവന വില്‍പനയില്‍ കുതിച്ചുചാട്ടം; റിയാലിറ്റി ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ കുതിച്ചുചാട്ടം ദൃശ്യമായി. റെസിഡന്‍ഷ്യല്‍ പ്രീ-സെയില്‍സിലെ വര്‍ധനവും ആഡംബര ഭവന പദ്ധതികളിലെ കുതിച്ചുചാട്ടവും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. പ്രോപ്പര്‍ട്ടി ഓഹരികള്‍ ഏപ്രിലിലെ താഴ്ന്ന നിലയില്‍ നിന്നും 25 ശതമാനം ഉയര്‍ന്നതോടെ റിയാലിറ്റി സൂചിക നിഫ്റ്റി50 യെ മറികടക്കുകയായിരുന്നു.

കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ ജൂലൈ 7 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, ഡെവലപ്പര്‍മാര്‍ ആദ്യ പാദത്തില്‍ 447 ബില്യണ്‍ രൂപ (5.2 ബില്യണ്‍ ഡോളര്‍) യുടെ റെക്കോര്‍ഡ് പ്രീ-സെയില്‍സാണ് കൈവരിച്ചത്. ഇത് ഇന്ത്യന്‍ പ്രോപ്പര്‍ട്ടി വിപണിയിലെ ഒരു വഴിത്തിരിവാണ്.

ജൂണില്‍ ലോഞ്ച് ചെയ്ത പ്രൊജക്ടുകളില്‍ ഡിഎല്‍എഫ് 110 ബില്യണ്‍ രൂപയുടെ ആഡംബര വീടുകള്‍ വിറ്റഴിക്കുകയും പ്രസ്റ്റീജ് ഈ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന ബുക്കിംഗുകള്‍ നേടുകയും ചെയ്തു. ഇരു കമ്പനികളുടേയും ഓഹരികള്‍ ഏപ്രിലിലെ ഇടിവില്‍ നിന്നും 35% ത്തിലധികമാണുയര്‍ന്നത്.

മാത്രമല്ല, ഡിഎല്‍എഫ് ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സ് ലിമിറ്റഡ്, ലോധ ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്നിവയുടെ പുതിയ ലോഞ്ചുകളും നിക്ഷേപകരില്‍ ആത്മവിശ്വാസമുണര്‍ത്തുന്നു.

‘ശക്തമായ ബാലന്‍സ് ഷീറ്റുകളും വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോകളുമുള്ള ടയര്‍-1 ഡെവലപ്പര്‍മാര്‍ ഇന്ത്യയിലെ ഘടനാപരമായ ലോംഗ് സൈക്കിള്‍ പോസിറ്റീവ് ഡിമാന്‍ഡ് പ്രവണതകളില്‍ നിന്ന് തുടര്‍ന്നും പ്രയോജനം നേടും’ ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനിയിലെ വിശകലന വിദഗ്ധന്‍ ഹര്‍ഷ് വര്‍ധന്‍ മോദി പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷമാദ്യം റിയാലിറ്റി ഓഹരികള്‍ കനത്ത വില്‍പനസമ്മര്‍ദ്ദത്തിലായിരുന്നു.

X
Top