
മുംബൈ: മികച്ച ആംഫി ഡാറ്റയുടെ പിന്‍ബലത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഓഹരികള്‍ വ്യാഴാഴ്ച നേട്ടമുണ്ടാക്കി. യുടിഐ എഎംസി ഓഹരി 3.73 ശതമാനം ഉയര്‍ന്ന് 1394.40 ലെവലിലും ആദിത്യ ബിര്‍ള സണ്‍ ലൈഫ് 4.05 ശതമാനം ഉയര്‍ന്ന് 850.30 ലെവലിലും നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി 1.76 ശതമാനം ഉയര്‍ന്ന് 815.10 ലെവലിലും എച്ച്ഡിഎഫ്‌സി എഎംസി 1.29 ശതമാനം ഉയര്‍ന്ന് 5207.50 രൂപയിലുമാണ് ക്ലോസ് ചെയ്തത്.
മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള പണമൊഴുക്ക് ജൂണില്‍ 49095 കോടി രൂപയായി ഉയര്‍ന്നുവെന്ന് ആംഫി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 5 മാസത്തിന് ശേഷമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നെറ്റ് ഇന്‍ഫ്‌ലോ ദൃശ്യമായി. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള ഒഴുക്ക് 19103 കോടി രൂപയില്‍ നിന്നും 23587 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 24 ശതമാനം വര്‍ധനവാണിത്.
ഇതോടെ മൊത്തം അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) 74.4 ലക്ഷം കോടി രൂപയായി. നേരത്തെയിത് 72.2 ലക്ഷം കോടി രൂപയായിരുന്നു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിന്റെ 11 ഉപവിഭാഗങ്ങളില്‍ ഇഎല്‍എസ്എസ് ഒഴികെയുള്ളവ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഫ്ലക്സി കാപ്പ് ഫണ്ടുകള്‍ നിക്ഷേപകരുടെ പ്രിയപ്പെട്ടതായി തുടരുന്നു.