കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സബ്‌സ്‌ക്രിപ്ഷനായി തുറന്നിരിക്കുന്ന അന്താരാഷ്ട്ര ഫണ്ടുകള്‍

മുംബൈ: അമേരിക്ക മുതല്‍ ചൈന വരെയുള്ള അന്താരാഷ്ട്ര മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് മാന്യമായ വരുമാനം നല്‍കുന്നു. അതേസമയം, പല സ്‌കീമുകളും ഇപ്പോള്‍ നിക്ഷേപം സ്വീകരിക്കുന്നില്ല. മാത്രമല്ല ഇവയില്‍ നിക്ഷേപിക്കുന്നത് അത്ര എളുപ്പമല്ല.

വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നത് നിര്‍ത്താന്‍ 2022 തുടക്കത്തില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്ത്യന്‍ മ്യൂച്വല്‍ഫണ്ടുകളോടാവശ്യപ്പെട്ടിരുന്നു. വിദേശ സെക്യൂരിറ്റികളിലും ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 7 ബില്യണ്‍ ഡോളര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്.

വ്യക്തിഗത ഫണ്ട് ഹൗസുകള്‍ക്ക് ഒരു ബില്യണ്‍ ഡോളര്‍ മാത്രമാണ് നിക്ഷേപിക്കാനാകുക. വിദേശ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിക്ഷേപിക്കുന്നതിനുള്ള പരിധിയും ഒരു ബില്യണ്‍ ഡോളറാണ്. ഈ പരിധികള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സെബി വിദേശ നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

നിക്ഷേപ പരിധിയില്‍ ഇളവ് വരുത്തണമെന്ന് മ്യൂ്ച്വല്‍ഫണ്ട് വ്യവസായം ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. റെഗുേേലറ്ററുമായുള്ള ചര്‍ച്ചയില്‍ അവര്‍ ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. അതേസമയം, 70 അന്താരാഷ്ട്ര ഫണ്ടുകളില്‍ 26 എണ്ണം മാത്രമാണ് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിറായ് അസറ്റ് ഹാങ് സെങ് ടെക്ക് ഇടിഎഫ്, മിറായ് അസറ്റ് എന്‍വൈഎസ്ഇ, നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഹാങ് സെങ് ബിഇഇഎസ് തുടങ്ങിയവയൊന്നും ഇപ്പോള്‍ നിക്ഷേപം സ്വീകരിക്കുന്നില്ല.

അതേസമയം എഡല്‍വീസ് മ്യൂച്വല്‍ ഫണ്ടിന്റെ എല്ലാ വിദേശ ഫണ്ടുകളും ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ സ്വീകരിക്കുന്നു. പ്രതിദിനം 10 ലക്ഷം രൂപ എന്ന പരിധിയുണ്ട്.

ബറോഡ ബിഎന്‍പി പാരിബ അക്വാ എഫ്ഒഎഫിന്റെ കാര്യത്തില്‍, ലംപ്‌സം നിക്ഷേപം അനുവദനീയമാണ്, അതേസമയം പുതിയ എസ്ഐപികള്‍ സാധ്യമല്ല. അതിനുപുറമെ, പ്രതിദിനം 5 ലക്ഷം രൂപ എന്ന പരിധിയുണ്ട്.

ജൂണ്‍ അവസാനത്തോടെ അന്താരാഷ്ട്ര മ്യൂച്വല്‍ ഫണ്ടുകള്‍ വിദേശ ഓഹരികളില്‍ 58,000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം നടത്തി.

X
Top