ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

മാറ്റമില്ലാതെ നിഫ്റ്റിയും സെന്‍സെക്‌സും, എഫ്എംസിജി ഓഹരികള്‍ ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റി 0.30 ശതമാനം ഉയര്‍ന്ന് 25461.30 ലെവലിലും സെന്‍സെക്‌സ് 0.01 ശതമാനം ഉയര്‍ന്ന് 83442.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1417 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2294 ഓഹരികള്‍ ഇടിവ് നേരിട്ടു.

182 ഓഹരി വിലകളില്‍ മാറ്റമില്ല. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.27 ശതമാനവും സ്‌മോള്‍ക്യാപ് 0.4 ശതമാനവുമാണ് താഴ്ന്നത്. മേഖലകളില്‍ എഫ്എംസിജി 1.6 ശതമാനം ഉയര്‍ന്ന് ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ഓയില്‍ ആന്റ് ഗ്യാസ് 0.4 ശതമാനം ഉയര്‍ന്നപ്പോള്‍ മീഡിയ 1 ശതമാനവും ഐടി, മെറ്റല്‍ സൂചികകള്‍ 0.7 ശതമാനവും ഇടിവ് നേരിട്ടു.

ടെക്ക് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്‌സ്, അള്‍ട്രാടെക്ക് സിമന്റ്, ഒഎന്‍ജിസി, എറ്റേര്‍ണല്‍ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ കണ്‍സ്യൂമര്‍, നെസ്ലെ ഇന്ത്യ, ജിയോ ഫൈനാന്‍ഷ്യല്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവ മികച്ച പ്രകടനം കാഴ്ച വച്ചു.

യുഎസ്-ഇന്ത്യ ട്രേഡ് ഡീല്‍ ഒപ്പുവയ്ക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതാണ് ഓഹരി വിപണിയുടെ തണുത്ത പ്രകടനത്തിന് പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു.

ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, എല്‍ടി ഫിനാന്‍സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, നവിന്‍ ഫ്‌ലൂറിന്‍, ഇഐഡി പാരി, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ഉള്‍പ്പടെ മൊത്തം 150 ഓഹരികളാണ് തിങ്കളാഴ്ച 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തിയത്.

X
Top