ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പ്രതീക്ഷക്കൊത്തുയരാതെ എസ്എംഇ ഐപിഒകള്‍

മുംബൈ: ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംഇ) ഐപിഒ (ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിംഗ്) സീസണ്‍ ഈ വര്‍ഷം വൈരുദ്ധ്യങ്ങളുടേതായിരുന്നു. ശ്രദ്ധേയമായ പല ലിസ്റ്റിംഗുകളും നിരാശജനകമായ പ്രകടനമാണ് നടത്തിയത്.

ഈ വര്‍ഷം ലിസ്റ്റ് ചെയ്ത 94 എസ്എംഇ ഓഹരികളില്‍ ആകെ 9 എണ്ണത്തിന് മാത്രമാണ് 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കാനായത്. 16 എണ്ണം 20-50 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ 14 ഓഹരികളുടെ വിലകളില്‍ 1-20 ശതമാനം വര്‍ധനവുണ്ടായി.

ഭൂരിഭാഗത്തിനും തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനായില്ല. 15 എസ്എംഇ ഓഹരികളാണ് തുടക്കത്തിലെ നേട്ടത്തിന് ശേഷം 30-50 ശതമാനം ഇടിവ് നേരിട്ടത്. 8 ഓഹരികളുടെ വിലയില്‍ 50 ശതമാനത്തിലധികവും 7 എണ്ണത്തിന്റെ വിലയില്‍ 20-30 ശതമാനവും 8 ഓഹരികളുടെ വിലകളില്‍ 10-20 ശതമാനവും 11 ഓഹരികളുടെ വിലയില്‍ 1-10 ശതമാനവും താഴ്ചയുണ്ടായി.

പരിമിതമായ ലിക്വിഡിറ്റി, ഉയര്‍ന്ന ലാഭമെടുപ്പ്, ഉയര്‍ന്ന മൂല്യം എന്നിവയാണ് എസ്എംഇ ഐപിഒകള്‍ക്ക് വെല്ലുവിളി ആയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 360 ശതമാനം ഉയര്‍ന്ന ഫാബ്‌ടെക്ക് ടെക്‌നോളജീസും 164 ശതമാനവും 161 ശതമാനവും ഉയര്‍ന്ന ശ്രീഗീ ഡിഎല്‍എം, ഇന്‍ഡോബെല്‍ ഇന്‍സുലേഷന്‍ എന്നിവയും മികച്ച പ്രകടനം നടത്തി.

X
Top