കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

1,815 കോടി രൂപയുടെ വരുമാനം നേടി ആഡംബര ഫാഷൻ ബ്രാൻഡായ സാറ

ഡൽഹി: 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 148.76 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി സ്‌പെയിനിലെ ഇൻഡിടെക്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഡംബര ഫാഷൻ ബ്രാൻഡായ സാറ. കൂടാതെ, ഇതേ കാലയളവിൽ കമ്പനി 1,815 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ശക്തമായ വരുമാനത്തിന്റെ പിൻബലത്തിലാണ് ഈ ലാഭം തങ്ങൾക്ക് നേടാനായതെന്ന് ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ ട്രെന്റ് ലിമിറ്റഡ് അറിയിച്ചു.

ഇന്ത്യയിലെ സാറ സ്റ്റോറുകളുടെ പ്രവർത്തനത്തിനായി ഇൻഡിടെക്‌സ് ഗ്രൂപ്പും ട്രെന്റും ചേർന്ന് ഇൻഡിടെക്‌സ് ട്രെന്റ് റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ഐ‌ടി‌ആർ‌ഐ‌പി‌എൽ) എന്ന ഒരു സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്. ഈ സംയുക്ത സംരംഭത്തിൽ സ്‌പെയിനിലെ ഇൻഡിടെക്‌സ് ഗ്രൂപ്പിന് 51 ശതമാനം ട്രെന്റിന് 49 ശതമാനം എന്നിങ്ങനെ ഓഹരിയുണ്ട്. സാറാ എന്ന സ്ഥാപനം നിലവിൽ ഇന്ത്യയിലെ 11 നഗരങ്ങളിലായി 21 സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി കമ്പനിയുടെ കടകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല. ഇന്ത്യയിലെ മറ്റ് വിദേശ ബ്രാൻഡുകളായ എഛ്&എം, യൂനിഖിലോ എന്നിവയാണ് സാറയുടെ എതിരാളികൾ. 

X
Top