
ന്യൂഡല്‍ഹി: 2022 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഒപ്പുവച്ച ബാങ്ക് ലോക്കര്‍ കരാര്‍ പുതുക്കേണ്ടിവരും. അതിനായി പുതുക്കിയ ലോക്കര്‍ കരാറില്‍ ഒപ്പുവയ്‌ക്കേണ്ടിവരുമെന്ന് എക്കണോമിക് ടൈംസ് ഉപഭോക്താക്കളെ അറിയിക്കുന്നു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) നിബന്ധനകള്‍ പാലിക്കാനാണ് ഇത്.
ഐബിഎ അവലോകനം ചെയ്ത, പരിഷ്‌കരിച്ച മാതൃകാ ലോക്കര്‍ കരാറുകള്‍ പ്രാബല്യത്തിലാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ബാങ്കുകളുടെ നഷ്ടപരിഹാര നയവും ബാധ്യതകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു നടപടി.
2021 ഓഗസ്റ്റ് 8-ന് പ്രഖ്യാപിക്കുകയും 2022 ജനുവരി 1-ന് പ്രാബല്യത്തില്‍ വരികയും ചെയ്ത പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സുരക്ഷിത നിക്ഷേപ നിലവറകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്.
ലോക്കറില്‍ സൂക്ഷിച്ച എന്തെങ്കിലും നഷ്ടപ്പെടുന്ന പക്ഷം പണം നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥരാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കപ്പെടുകയോ തീപിടിത്തം, കെട്ടിടം തകരല്‍ എന്നിവ മൂലം നശിപ്പിക്കപ്പെടുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ചാര്‍ജിന്റെ 100 ഇരട്ടി വരെ നഷ്ടപരിഹാരം ലഭിക്കും.
”നിലവറകള്‍ സ്ഥാപിച്ചിരിക്കുന്ന പരിസരത്തിന്റെ സുരക്ഷയ്ക്കായി എല്ലാ നടപടികളും ബാങ്ക് സ്വീകരിക്കണം. തീപിടിത്തം, മോഷണം/ കവര്‍ച്ച, തട്ടിപ്പ്, കെട്ടിട തകര്‍ച്ച തുടങ്ങിയ സംഭവങ്ങള്‍ ബാങ്കിന്റെ സ്വന്തം പോരായ്മകള്‍, അശ്രദ്ധ, വീഴ്ച/കമ്മിഷന്‍ എന്നിവ കാരണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ മൂലമോ ജീവനക്കാരുടെ (കള്‍) വഞ്ചനയുടെ ഫലമായോ ലോക്കര്‍ വസ്തുവിന് എന്തെങ്കിലും സംഭവിച്ചാല്‍ വാര്‍ഷിക വാടകയുടെ നൂറിരട്ടി തുല്യമായ തുകയായിരിക്കും ബാങ്കുകളുടെ ബാധ്യത,” ആര്‍ബിഐ നിയമം പറയുന്നു.
ബാങ്കിനുള്ളിലെ ഡിസ്പ്ലേ ബോര്‍ഡില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലോക്കറുകളുടെ ലഭ്യത പരസ്യമാക്കണം. ശൂന്യമായ ലോക്കറുകളുടെ ലിസ്റ്റ്,വെയിറ്റിംഗ് ലിസ്റ്റ്, വെയിറ്റിംഗ് ലിസ്റ്റിലെ നമ്പര്‍ എന്നിവ ഉപഭോക്താക്കളെ അറിയിക്കണം.
എസ്എംഎസ് അലേര്‍ട്ടുകള്‍
ഒരു ഉപഭോക്താവ് തന്റെ ലോക്കറിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം ബാങ്കുകള്‍ എസ്എംഎസും ഇ-മെയിലുകളും അയയ്ക്കണം. മുന്നറിയിപ്പ് ഉപഭോക്താക്കളെ വഞ്ചനയില്‍ നിന്ന് സംരക്ഷിക്കും.
ലോക്കറിന്റെ വാടക
മൂന്ന് വര്‍ഷത്തേക്ക് വാടകയായി എടുക്കുന്ന ടേം ഡെപ്പോസിറ്റ്, ലോക്കര്‍ അനുവദിക്കുമ്പോള്‍ ആവശ്യപ്പെടാം. നിലവിലുള്ള ലോക്കര്‍ ഹോള്‍ഡര്‍മാരില്‍ നിന്ന് അത്തരം ടേം ഡിപ്പോസിറ്റുകള്‍ ഈടാക്കാനാകില്ല.