വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

യോട്ട ഡാറ്റ സർവീസസിന്റെ ചീഫ് എഐ ഓഫീസറായി അനിൽ പവാർ

മുംബൈ: ഇന്ത്യന് സ്റ്റാര്ട്ടപ്പ് യോട്ട ഡാറ്റ സര്വീസസിന്റെ ചീഫ് എഐ ഓഫീസര്, എഐ ക്ലൗഡ് ബിസിനസ് യൂണിറ്റ് മേധാവിയായി അനില് പവാര് ചുമതലയേറ്റു.

പുതിയ ആശയങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനും എഐ ക്ലൗഡ് അധിഷ്ഠിത സാങ്കേതിക വിദ്യകള് കൈകാര്യം ചെയ്യുന്ന ശക്തി എഐ ക്ലൗഡ് ബിസിനസ് യൂണിറ്റിന് പവാര് നേതൃത്വം നല്കുമെന്ന് യോട്ട സഹസ്ഥാപകനും എംഡിയും സിഇഒയുമായ സുനില് ഗുപ്ത പറഞ്ഞു.

എഐ ആസ് എ സര്വീസ്, എഐ പ്ലാറ്റ്ഫോം ആസ് എ സര്വീസ്, എഐ സോഫ്റ്റ് വെയര് ആസ് എ സര്വീസ്, ലാര്ജ് ലാംഗ്വേജ് മോഡല് എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങള്ക്ക് പവാര് മേല്നോട്ടം വഹിക്കും.

എന്വിഡിയയുടെ ശക്തിയേറിയ എച്ച്100 ടെന്സര് കോര് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള് ഇന്ത്യയില് ആദ്യമായി വാങ്ങിയ കമ്പനിയാണ് യോട്ട.

ഈ ചിപ്പുകളുടെ പിന്തുണയോടെ ഇന്ത്യയിലെ ഏറ്റവും വലുതും വേഗം കൂടിയതുമായ സൂപ്പര് കംപ്യൂട്ടറാണ് യോട്ടയുടെ ശക്തി ക്ലൗഡ്.

റിയല് എസ്റ്റേറ്റ് കെട്ടിട നിര്മാണ കമ്പനിയായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ ഭാഗമാണ് യോട്ട. നവിമുംബൈയിലെ പന്വേലിലും ഡല്ഹിയിലെ ഗ്രേറ്റര് നോയ്ഡയിലും യോട്ടയ്ക്ക് ഡാറ്റാ സെന്ററുകളുണ്ട്.

X
Top