ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പ്രതിരോധ ഉത്പാദനം ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നു

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി, 2022-23 സാമ്പത്തിക വർഷത്തിലെ പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. നിലവിലെ മൂല്യം 1,06,800 കോടി രൂപയാണ്.

ശേഷിക്കുന്ന സ്വകാര്യ പ്രതിരോധ വ്യവസായങ്ങളിൽ നിന്നുള്ള ഡാറ്റ ലഭിച്ചാൽ അത് ഇനിയും ഉയരും. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ഛ്, 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉത്പാദനത്തിന്റെ നിലവിലെ മൂല്യത്തിൽ 12 ശതമാനത്തിലധികം വർദ്ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. 2021-22ൽ പ്രതിരോധ ഉത്പാദനം 95,000 കോടി രൂപയായിരുന്നു.

പ്രതിരോധ വ്യവസായങ്ങളുമായും അവരുടെ സംഘടനകളുമായും അവർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും രാജ്യത്തെ പ്രതിരോധ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നു.

വിതരണ ശൃംഖലയിലേക്ക് എം എസ് എം ഇ കളുടെയും സ്റ്റാർട്ടപ്പുകളുടെയും സംയോജനം ഉൾപ്പെടെ, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നിരവധി നയ പരിഷ്കാരങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

ഈ നയങ്ങളുടെ ഫലമായി, എം എസ് എം ഇ കളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ള വ്യവസായങ്ങൾ പ്രതിരോധ രൂപകൽപ്പന, വികസനം, ഉൽപാദനം എന്നീ മേഖലകളിൽ ഉയർന്നുവരുന്നു.

കഴിഞ്ഞ 7-8 വര്ഷങ്ങളിൽ, വ്യവസായങ്ങൾക്ക് നൽകിയ പ്രതിരോധ ലൈസെൻസുകളുടെ എണ്ണത്തിൽ ഏകദേശം 200 ശതമാനം വർധനയുണ്ടായിട്ടുണ്ട്.

ഈ നടപടികൾ രാജ്യത്തെ പ്രതിരോധ വ്യാവസായിക ഉത്പാദന ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

X
Top