സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഓടിടി വിപണിയിൽ വൻ മത്സരത്തിന് ഇലോൺ മസ്‌ക്; എക്സ് ടിവി ആപ്പിന്റെ ബീറ്റ പതിപ്പ് പുറത്തിറക്കി, ഇത്തവണ യുദ്ധം യൂട്യൂബിനും, ഒടിടി സേവനങ്ങൾക്കുമെതിരേ

പ്രമുഖ ആഗോള സ്ട്രീമിംഗ് സേവനങ്ങൾക്ക് കടുത്ത മത്സരം നൽകാനുറച്ച് ലോക കോടീശ്വരൻ ഇലോൺ മസ്‌ക്. യൂട്യൂബ്, ആമസോൺ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ജിയോ സിനിമ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ അടക്കം വിവിധ പ്ലാറ്റ്‌ഫോമുകൾക്ക് തലവേദനയാകും എക്‌സ് ടിവി എന്നു വിദഗ്ധർ വിശ്വസിക്കുന്നു.

അടുത്തിടെ നെറ്റ്ഫ്‌ലിക്‌സ് നിരക്കുകൾ വർധിപ്പിച്ചതിന്റെ നിരാശയിലിരിക്കുന്ന ഉപയോക്താക്കളുടെ മുന്നിലേയ്ക്കാണ് മക്‌സ് പുതിയ ഓപ്ഷൻ എത്തിക്കുന്നത്.

വിപണിയിലെ പ്രമുഖ ഒടിടി സേവനങ്ങൾക്ക് സമാനമായിരിക്കും മസ്‌കിന്റെ എക്‌സ് ടിവി ആപ്പ് എന്നാണ് ആദ്യ റിപ്പോർട്ടുകൾ. എക്‌സ് (പഴയ ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കൾക്ക് നേരിട്ട് ആകസസ് ചെയ്യാവുന്ന തരത്തിലാകും ഈ ടിവി ആപ്പ്.

എക്സ് ടിവി ആപ്പിന്റെ ബീറ്റ പതിപ്പ് ആൻഡ്രോയിഡ് ടിവിക്കായി പുറത്തിറക്കിയതായി ഇലോൺ മസ്‌ക് സ്ഥിരീകരിക്കുന്നുണ്ട്.

എൽജി ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി ഉപകരണങ്ങളിൽ ഈ ബീറ്റ പതിപ്പ് ആപ്പ് ലഭ്യമാകും. അതേസമയം എക്‌സ് ടിവിയുടെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഗൂഗിൾ പ്ലേയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിശദാംശങ്ങളും ലഭ്യമായ സ്‌ക്രീൻഷോട്ടുകളും പ്രകാരം, എക്‌സ് ടിവി ഒരു എക്‌സ്‌ക്ലൂസീവ് ഒടിടി സ്ട്രീമിംഗ് സേവനമാണ്.

എല്ലാ ഇന്റർനെറ്റ് ഉപയോക്താക്കൾക്കും സേവനം ഉപയോഗിക്കാൻ സാധിക്കും. ആപ്പിന് പ്രത്യേക സബ്‌സ്‌ക്രിപ്ഷൻ ആവശ്യമാണോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ലൈവ് ചാനലുകൾ, വാർത്തകൾ, സ്പോർട്സ്, സിനിമകൾ, സംഗീതം എന്നിവ ഇവിടെ ആസ്വദിക്കാം. കൂടാതെ കാലാവസ്ഥാ അപ്ഡേറ്റുകൾ പോലുള്ള സേവനങ്ങളും ലഭിക്കും.

ഇതോടകം എക്‌സ് ടിവി ആപ്പിന്റെ ഫീച്ചറുകൾ ഉപയോക്താക്കളുടെ മനം അവർന്നിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് റീപ്ലേ ഫീച്ചർ ആണ്. ഇത് ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട സിനിമകളും, ഷോകളും 72 മണിക്കൂർ വരെ ക്ലൗഡ് സ്‌റ്റോറേജിൽ സൂക്ഷിക്കാൻ അനുവദിക്കുന്നു.

‘StartOver’ സേവനവും ആപ്പ് വാഗ്ദാനം ചെയ്യുന്നു. അതായത് നിങ്ങൾ അൽപം വൈകിയാലും സിനിമയുടെയോ, ഷോയുടെയോ തുടക്കം നഷ്ടമാകില്ല. തുടക്കം മുതൽ തന്നെ ഈ സേവനം നിങ്ങളെ കാണാൻ അനുവദിക്കുന്നു. 100 മണിക്കൂർ വരെ റെക്കോർഡിംഗ് സമയം അനുവദിക്കുന്ന സൗജന്യ ഡിവിആർ റെക്കോർഡിംഗ് ഫീച്ചറും പ്രത്യേകത തന്നെ.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം എക്‌സ് ടിവി ആപ്പ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരു എക്‌സ് അക്കൗണ്ട് മാത്രം ഉണ്ടായാൽ മതി. നിലവിൽ ആൻഡ്രോയിഡ് സ്മാർട്ട് ടിവികളിൽ മാത്രമേ എക്‌സ് ടിവി ആപ്പ് ലഭിക്കൂ.

ഐഒഎസിനും മറ്റ് ഉപകരണങ്ങൾക്കുമായി ആപ്ലിക്കേഷൻ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സബ്‌സ്‌ക്രിപ്ഷൻ പോലുള്ള വിവരങ്ങൾ ഔദ്യോഗിക ലോഞ്ച് സമയത്ത് മാത്രമേ അറിയാനാകൂ.

X
Top