അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞുവായ്പാ വിതരണം ശക്തിപ്പെട്ടതായി ആര്‍ബിഐപെട്രോളിൽ എഥനോൾ: രാജ്യം 50,000 കോടി ലാഭിച്ചതായി പ്രധാനമന്ത്രി മോദിജൂലൈയിലെ ഇന്ധന ഉപഭോഗത്തിൽ ഇടിവ്നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ആഗോള തലത്തില്‍ ധനികര്‍ക്ക് ഈവര്‍ഷം നഷ്ടമായത് 1.4 ട്രില്ല്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക്: ആഗോള സാമ്പത്തിക വിപണി തകര്‍ന്നതോടെ ലോകത്തെ 500 ധനാഢ്യര്‍ക്ക് നഷ്ടമായത് 1.4 ട്രില്ല്യണ്‍ ഡോളര്‍. തിങ്കളാഴ്ച മാത്രം 206 ബില്ല്യണ്‍ ഡോളര്‍ നഷ്ടമാണ് ലോകത്തെ കോടീശ്വരന്മാര്‍ക്കുണ്ടായത്. ബ്ലുംബര്‍ഗ് ശതകോടീശ്വര സൂചികപ്രകാരമാണ് ഇത്.
പണപ്പെരുപ്പഭീതിയും ഉയര്‍ന്ന പലിശനിരക്കുമാണ് ലോക സാമ്പത്തികവിപണികളെ തകര്‍ത്തത്. കഴിഞ്ഞവര്‍ഷത്തേതിന് നേരെ വിപരീത ട്രെന്‍ഡാണ് ഈവര്‍ഷമുണ്ടായത്. കഴിഞ്ഞവര്‍ഷം ഉയര്‍ന്ന ആസ്തികളുള്ള വ്യക്തികളുടെ സമ്പാദ്യം 8 ശതമാനത്തിലേറെ വര്‍ധിച്ചിരുന്നു.
നോര്‍ത്ത് അമേരിക്കയില്‍ മാത്രം 13 ശതമാനം വര്‍ധനവാണുണ്ടായത്. ഏഷ്യന്‍ ധനികരുടെ സമ്പാദ്യത്തില്‍ 4.2 ശതമാനവും കുതിച്ചുകയറ്റമുണ്ടായി. കഴിഞ്ഞവര്‍ഷത്തെ പ്രധാന വെല്ലുവിളി ടെക്‌നോളജി കമ്പനികളുടെ മേല്‍ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളായിരുന്നു.
എന്നാല്‍ യു.എസ് വിപണിയിലെ കുതിച്ചുചാട്ടത്തിന്റെ ശക്തിയില്‍ അത്തരം നഷ്ടങ്ങള്‍ നികന്നു. ഇതോടെ ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പടെയുള്ള സാമ്പത്തിക വിപണികള്‍ നേട്ടത്തിലായി. അതേസമയം ഈവര്‍ഷം കാര്യങ്ങള്‍ നേരെ തിരിച്ചാണ്.
യു.എസ്, ജപ്പാന്‍, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ധനാഢ്യരുള്ളത്. ലോകത്തെ മൊത്തം ധനികരുടെ 64 ശതമാനം ഈ രാജ്യങ്ങളിലാണ്.

X
Top