ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇസ്രായേൽ- ഹമാസ് യുദ്ധം: എണ്ണവില 157 ഡോളർ വരെ കുതിക്കാമെന്ന് ലോക ബാങ്ക് റിപ്പോർട്ട്

ഗോള വിപണിയിൽ ചർച്ചയായി ലോക ബാങ്ക് റിപ്പോർട്ട്. ഇസ്രായേൽ- ഹമാസ് യുദ്ധവുമായി ബന്ധപ്പെടുത്തി ലോക ബാങ്ക് പുറത്തുവിട്ട എണ്ണവില കണക്കുകളാണ് ചർച്ചയാകുന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധം ആഗോള വിപണികളിൽ വലിയ പരിക്കുകകൾക്കു വഴിവച്ചില്ലെങ്കിൽ 2024 ൽ ശരാശരി എണ്ണവില 81 ഡോളറായിരിക്കും.

യുദ്ധം പ്രധാന പ്രാദേശിക പ്രശ്‌നമായി മാറിയാൽ എണ്ണവില 157 ഡോളർ വരെ കുതിക്കാം. അതേസമയം പ്രാദേശിക കലാപത്തിന്റെ വ്യാപ്തി കുറവാണെങ്കിൽ എണ്ണ ബാരലിന് 93- 121 ഡോളർ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇവിടെ ലോകബാങ്ക് ചൂണ്ടികാട്ടുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട് ഇറാന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നതും, ഇറാനുമേൽ യുഎസ് ഏർപ്പെടുത്തുന്ന പുതിയ ഉപരോധങ്ങളും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

നടപ്പു പാദത്തിൽ ആഗോള എണ്ണവില 90 ഡോളറിനരികെ തുടരുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 87.45 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 82.63 ഡോളറിലമാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിലവിൽ ഇസ്രായേൽ- ഹമാസ് യുദ്ധം ആഗോള വിപണികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. യുദ്ധത്തെ തുടർന്ന് എണ്ണവിലയിലുണ്ടായ വർധന 6 ശതമാനത്തോളം മാത്രമാണ്. എന്നാൽ കാർഷികോൽപ്പന്നങ്ങൾ, ലോഹങ്ങൾ, മറ്റ് ചരക്കുകൾ എന്നിവയുടെ വിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല.

ഇതിനു കാരണം എണ്ണവില ആഘാതങ്ങൾ ആഗിരണം ചെയ്യാനുള്ള ആഗോള സമ്പദ്വ്യവസ്ഥയുടെ മെച്ചപ്പെട്ട കഴിവാണെന്നു ലോകബാങ്ക് പറയുന്നു.

1970 മുതലുള്ള ചരിത്രാനുഭവങ്ങളെ അടിസ്ഥാനമാക്കി എണ്ണ വിതരണ തടസങ്ങളുടെ മൂന്ന് അപകടസാധ്യതകൾ ബാങ്ക് വിലയിരുത്തുന്നു.

  1. ആഗോള എണ്ണ വിതരണം പ്രതിദിനം 2 ദശലക്ഷം ബാരൽ വരെ കുറയുന്ന ഒരു ‘ചെറിയ തടസ’ സാഹചര്യത്തിൽ, എണ്ണവില 3 മുതൽ 13 ശതമാനം വരെ വർധിക്കാം. അതായത് നിലവിലെ വില കണക്കാക്കുമ്പോൾ ബാരൽ വില 93 മുതൽ 102 ഡോളർ വരെ എത്താം.
  2. 2003 ലെ ഇറാഖ് യുദ്ധത്തിന് തുല്യമായ ‘ഇടത്തരം തടസം’ (പ്രതിദിനം 5 ദശലക്ഷം ബാരൽ) വിതരണത്തിൽ നേരിട്ടാൽ വില 21 മുതൽ 35 ശതമാനം വരെ കുതിക്കാം. ഇത് നിലവിലെ സാഹചര്യത്തിൽ വില 109 മുതൽ 121 ഡോളർ വരെ എത്താൻ കാരണമാകും.
  3. 1973ലെ അറബ് എണ്ണ ഉപരോധവുമായി താരതമ്യപ്പെടുത്താവുന്ന ഒരു ‘വലിയ തടസം’ (പ്രതിദിനം 8 ദശലക്ഷം ബാരൽ) വിതരണത്തിൽ സംഭവിച്ചാൽ, വില 56 മതുൽ 75 ശതമാനം വരെ കുതിക്കും. ഇത് ബാരൽ വില 140- 157 ഡോളർ വതെ കുതിക്കാൻ കാരണമാകും.
    കാര്യങ്ങൾ കൂടുതൽ വഷളായാൽ ആഗോള വിപണികൾ കൂടുതൽ പരുങ്ങലിലാകും. അതിനാൽ തന്നെ ഇസ്രായേൽ- ഹമാസ് യുദ്ധത്തെ സമ്പദ്‌വ്യവസ്ഥകൾ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. പതിറ്റാണ്ടുകൾക്കിടെ ഇതാദ്യമായാണ് ആഗോള സമ്പദ്‌വ്യവസ്ഥ എണ്ണയുടെ കാര്യത്തിൽ ഇരട്ട പ്രഹരം നേരിടുന്നത്, റഷ്യ- യുക്രൈൻ യുദ്ധവും, ഇസ്രായേൽ- ഹമാസ് യുദ്ധവും. മിഡിൽ ഈസ്റ്റിലെ സാഹചര്യം കൂടുതൽ വഹളാകാനുള്ള സാധ്യതയുണ്ട്.
X
Top