ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

തൊഴിൽ അന്തരീക്ഷം: മികച്ച കമ്പനികളുടെ പട്ടികയിൽ ഇടംനേടി ഹാരിസൺ മലയാളം

കൊച്ചി: മികച്ച തൊഴില്‍ അന്തരീക്ഷമുള്ള ഇന്ത്യൻ കമ്പനികളുടെ പട്ടികയില്‍ ആർ.പി.ജി ഗ്രൂപ്പിലെ ഹാരിസണ്‍ മലയാളം ലിമിറ്റഡ്(എച്ച്‌.എം.എല്‍) മികച്ച നേട്ടമുണ്ടാക്കി.

ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ മികച്ച തൊഴില്‍ സാഹചര്യമുള്ള 25 പ്രധാന കമ്പനികളുടെ നടപ്പുവർഷത്തെ പട്ടികയില്‍ 21-ാം സ്ഥാനമാണ് എച്ച്‌.എം.എല്‍ നേടിയത്.

ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടോപ്പ്-25 പട്ടികയില്‍ തുടർച്ചയായി ഇടം നേടുന്ന കേരളം ആസ്ഥാനമായുള്ള ആദ്യ കമ്പനിയാണ് എച്ച്‌.എം.എല്‍.

ആർ.പി.ജി ഗ്രൂപ്പും എച്ച്‌.എം.എല്ലും പിന്തുടരുന്ന ‘എംപ്ലോയി ഹാപ്പിനെസ്സ്’ സമീപനത്തിനുള്ള അംഗീകാരമാണ് ടോപ്പ് 25 പട്ടികയിലെ മികച്ച സ്ഥാനമെന്ന് കമ്പനിയുടെ ഫുള്‍ടൈം ഡയറക്‌ടർ ചെറിയാൻ എം. ജോർജ് പറഞ്ഞു.

X
Top