കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ആഭ്യന്തര ക്രൂഡോയിലിനുള്ള വിൻഡ്ഫോൾ ടാക്സ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിനുമേൽ ചുമത്തിയിരുന്ന വിൻഡ്ഫോൾ ടാക്സ് കേന്ദ്രസർക്കാർ ഉയർത്തി. ആഭ്യന്തര ക്രൂഡോയിലിന്റെ വിൻഡ്ഫോൾ ടാക്സ് ഒരു ടണ്ണിന് 2,300 രൂപയായാണ് വർധിപ്പിച്ചത്.

നിലവിൽ ചുമത്തിയിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ (SAED), ടണ്ണിന് 1,300 രൂപയായിരുന്നു. ഇതു സംബന്ധിച്ച കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.

അതേസമയം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഡീസലിനും വിമാനത്തിന്റെ ഇന്ധനമായ എടിഎഫിനും ചുമത്തിയിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ ഒഴിവാക്കി.

നിലവിൽ കയറ്റുമതി ചെയ്യുന്ന ഒരു ലിറ്റർ ഡീസലിന് 0.50 രൂപ വീതവും ഒരു ലിറ്റർ എടിഎഫിന് 1.0 രൂപ വീതവുമായിരുന്നു ചുമത്തിയിരുന്നത്. കയറ്റുമതി ചെയ്യുന്ന പെട്രോളിനെ പ്രത്യേക അധിക എക്സൈസ് തീരുവയിൽ നിന്നും നേരത്തെതന്നെ ഒഴിവാക്കിയിരുന്നു.

വിൻഡ്ഫോൾ ടാക്സ്
ഉത്പാദകർ അല്ലെങ്കിൽ കയറ്റുമതിക്കാർ ഉത്പന്നത്തിനുമേൽ പ്രത്യേകമായൊന്നും ചെയ്യാതെ തന്നെ, വിപണി വിലയിൽ ഉണ്ടാകുന്ന കുതിച്ചുച്ചാ‌ട്ടം കാരണം സ്വന്തമാക്കുന്ന അധിക ലാഭത്തിനുമേൽ ചുമത്തുന്ന നികുതിയെയാണ് വിൻഡ്ഫോൾ ടാക്സ് എന്നു വിശേഷിപ്പിക്കുന്നത്.

റഷ്യ – യുക്രൈൻ യുദ്ധം കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുകയറിയപ്പോൾ 2022 ജൂലൈയിലാണ് ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിനുമേൽ ആദ്യമായി വിൻഡ്ഫോൾ ടാക്സ് ചുമത്തിയത്.

അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 75 ഡോളറിനു മുകളിലാകുമ്പോഴാണ് ആഭ്യന്തര ക്രൂഡോയിലിനും വിൻഡ്ഫോൾ ടാക്സ് ചുമത്തുന്നത്.

തൊട്ടുമുൻപത്തെ രണ്ടാഴ്ചയിൽ രാജ്യാന്തര വിപണിയിൽ രേഖപ്പെടുത്തുന്ന ക്രൂഡോയിൽ വിലയുടെ ശരാശരി നിലവാരം അടിസ്ഥാനമാക്കി, എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കേന്ദ്രസർക്കാർ വിൻഡ്ഫോൾ ടാക്സ് നിരക്ക് പുതുക്കി നിശ്ചയിക്കുന്നു.

X
Top