ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ബജറ്റ് 2023: ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് ആഘാതം

ന്യൂഡല്‍ഹി: ബജറ്റ് അവരതരണത്തോടെ ഇന്‍ഷൂറന്‍സ് മേഖല തിരിച്ചടി നേരിട്ടു. പ്രത്യേകിച്ചും ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്ക്. ആദായ നികുതി പരിധി ഉയര്‍ത്തിയതും ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് മേല്‍ ഇളവുകള്‍ കുറച്ചതുമാണ് കാരണം.

ഉയര്‍ന്ന ഇന്‍ഷുറന്‍സ് പോളിസി വരുമാനത്തിന് നല്‍കപ്പെട്ടിരുന്ന നികുതി ഇളവ് പരിമിതപ്പെടുത്താനാണ് ബജറ്റില്‍ നിര്‍ദ്ദേശമുള്ളത്. 2023-24 പുതിയ സാമ്പത്തിക വര്‍ഷം മുതല്‍, 5 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രീമിയമുള്ള പോളിസികളില്‍ നിന്നുള്ള വരുമാനം ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കില്ല. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമയുടെ മരണം മൂലം ലഭിക്കുന്ന വരുമാനത്തിന് ഇത് ബാധകമല്ല.

വര്‍ഷം തോറും അടച്ച പ്രീമിയം യഥാര്‍ത്ഥ സം അഷ്വേര്‍ഡിന്റെ 10 ശതമാനത്തില്‍ കവിയുന്നില്ലെങ്കില്‍ ബോണസ് ഉള്‍പ്പെടെയുള്ള വരുമാനം നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നു.ഈ ഇളവ് ഇപ്പോള്‍ 5 ലക്ഷം രൂപ വരെ പ്രീമിയം ഉള്ള പോളിസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള പോളിസികള്‍, പ്രത്യേകിച്ച് മാര്‍ക്കറ്റ് ലിങ്ക്ഡ് പോളിസികളുള്ള ലൈഫ് ഇന്‍ഷുറര്‍മാര്‍ക്ക് ഇത് തിരിച്ചടിയാകും.

ഉയര്‍ന്ന മൂല്യമുള്ള വ്യക്തികള്‍ ഈ ഇളവ് അനാവശ്യമായി മുതലെടുക്കുന്നതായി ബജറ്റ് ചൂണ്ടിക്കാട്ടി. ഇത്തരം സന്ദര്‍ഭങ്ങളില്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ നിക്ഷേപ ഉല്‍പന്നങ്ങളായി പ്രവര്‍ത്തിക്കുന്നു. അപകടസാധ്യതയ്ക്കെതിരായ സംരക്ഷണമല്ല അവ.

ബജറ്റിന് മുന്നോടിയായി പുറത്തിറങ്ങിയ സാമ്പത്തിക സര്‍വേയും ഇക്കാര്യം ചൂണ്ടിക്കാണിച്ചു. സാമ്പത്തിക സര്‍വേ 2022-23′ ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചയെ അംഗീകരിക്കുന്നു. എന്നാല്‍ സംരക്ഷണത്തിന് പകരം സമ്പാദ്യത്തിനാണ് ജനങ്ങള്‍ പോളിസികളെടുക്കുന്നതെന്ന് സര്‍വേ കണ്ടെത്തി.

കാലാവധിയുടെ അവസാനത്തില്‍ പണം തിരികെ നല്‍കുന്ന പോളിസികളാണ് ഇന്ത്യയില്‍ കൂടുതല്‍ വിറ്റഴിയുന്നത്. എന്‍ഡോവ്‌മെന്റ്, മണി-ബാക്ക് പോളിസികള്‍, യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ (ULIP) എന്നിവ ഉദാഹരണം. യൂലിപ് ഒരു മ്യൂച്വല്‍ ഫണ്ട് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇത് പരിരക്ഷയേക്കാള്‍ സമ്പാദ്യമായി പ്രവര്‍ത്തിക്കുന്നവയാണ്. അവബോധക്കുറവാണ് വില്‍പന ഇത്തരം പോളിസികളിലൊതുങ്ങുന്നതെന്നും സര്‍വേ വിശദീകരിച്ചു. തുടര്‍ന്നാണ് ബജറ്റ് തീരുമാനമുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍, 2,50,000 രൂപയില്‍ കൂടുതല്‍ പ്രീമിയം അടയ്ക്കുന്ന യുലിപ് ഉടമകള്‍ക്കുള്ള നികുതി ഇളവ് എടുത്തുമാറ്റിയിരുന്നു.

ഓഹരികളില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) 4 ശതമാനവും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 7 ശതമാനവും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 6 ശതമാനവും എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് 9 ശതമാനവും ബുധനാഴ്ച താഴ്ച വരിച്ചു.

X
Top