സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

രാജ്യത്തെ വിമാനസർവീസുകളിൽ ഒന്നാമൻ ഇൻഡിഗോ

മുംബൈ: ഇന്ത്യയിലെ വിമാനസർവീസുകളിൽ വരുമാനത്തിന്‍റെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമൻ ആരാണെന്നത് സംബന്ധിച്ച കണക്കുകൾ ഡിജിസിഎ പുറത്തുവിട്ടു.

ഇൻഡിഗോ തന്നെയാണ് ഇക്കാര്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. മൂന്നിൽ രണ്ട് വിപണിവിഹിതത്തോടെയാണ് ഇൻഡിഗോ ഒന്നാമതെത്തിയത്.

ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് കഴിഞ്ഞ ഒരുവർഷത്തിനിടെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ 22.8 ശതമാനമാണ് വളർച്ച. യാത്രക്കാരുടെ എണ്ണത്തിൽ വാർഷിക വളർച്ച 30.55 ശതമാനമാണ്.

ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 78.67 ശതമാനവും ഇൻഡിഗോയിലാണ് യാത്ര ചെയ്തത്. രണ്ടാമതുള്ള വിസ്താരയ്ക്ക് 12.17 ശതമാനവും മൂന്നാമതുള്ള എയർഇന്ത്യയ്ക്ക് 12.12 ശതമാനവുമാണുള്ളത്.

2023 ഓഗസ്റ്റിലെ കണക്കിലും ഇൻഡിഗോയ്ക്ക് തന്നെയാണ് ആധിപത്യം. 63.3 ശതമാനമാണ് ഇൻഡിഗോയുടെ വിപണിവിഹിതം.

X
Top