കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

എവിടെ നിൽക്കുന്നു ഇന്ത്യ?
അഭിമാനമേകുന്ന ഏകകങ്ങൾ

ന്ത്യ ചില കാര്യങ്ങളിൽ ലോകത്ത് ഒന്നാമതാണ്. ചിലതിൽ ആദ്യ പത്തിൽ. പലതിലും വലിയ മുന്നേറ്റത്തിലാണ്. ഇന്ത്യയുടെ കുതിപ്പും, വെല്ലുവിളികളും അടുക്കി വയ്ക്കുകയാണിവിടെ. വിവിധ ആഗോള ഏജൻസികളുടെ ഡാറ്റയാണ് അവലംബം.

  • ഹൈലൈറ്റ്സ്
  • ജിഡിപി വളർച്ചാ നിരക്കിൽ ലോകത്ത് ഒന്നാമത്
  • ഏറ്റവും വലിയ പ്രവാസി സമൂഹം
  • ഏറ്റവും കൂടുതൽ ധനാഢ്യരുള്ള മൂന്നാമത്തെ രാജ്യം
  • കൂടുതൽ ടെക് എംഎൻസികളുടെ തലപ്പത്ത് ഇന്ത്യക്കാർ
  • ലോകത്ത് രണ്ടാമത് ഏറ്റവും കൂടുതല്‍ സൈനികർ
  • കൂടുതൽ മൊബൈൽ ഫോൺ ഉപഭോക്താക്കളുള്ള രണ്ടാമത്തെ രാജ്യം
  • ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്നു
  • കാർഷികോല്പാദനത്തിൽ പല വിഭാഗങ്ങളിൽ മുന്നിൽ

ജനസംഖ്യ
ലോക ജനസംഖ്യയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്; ചൈനക്ക് പിന്നിൽ. 2030 ൽ ഒന്നാമതെത്തുമെന്ന് വിവിധ പ്രൊജക്ഷനുകൾ പറയുന്നു. ജനസാന്ദ്രതയിലാകട്ടെ സ്ഥാനം 21 ആണ്. ജനസംഖ്യാ വർധന നിരക്ക് സ്ഫോടനാത്മകമല്ല, നിയന്ത്രിതം തന്നെ. അക്കാര്യത്തിൽ ഇന്ത്യൻ റാങ്ക് 107 ആണ്. വിവിധ രാജ്യങ്ങളിലേക്ക് കൂടുതൽ കുടിയേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 2 ആം സ്ഥാനത്താണ്. നിലവിലുള്ള കുടിയേറ്റത്തിന്റെ പ്രവണത നോക്കിയാൽ ഇന്ത്യയാണ് ഒന്നാമത്.

ഭൂ വിസ്തൃതി
വലുപ്പത്തിൽ ഏഴാമത്. 7000 കിലോമീറ്റർ കടൽത്തീരം. അതി വൈവിധ്യം നിറഞ്ഞ ഭൂപ്രദേശം.

സമ്പദ്ഘടന
ലോക സമ്പദ്ഘടനകളിൽ ജിഡിപി അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം 6 ആണ്. ജിഡിപി വളർച്ചാ നിരക്ക് നോക്കിയാൽ ഒന്നാമതും. ആളോഹരി വാങ്ങൽ ശേഷിയിൽ മൂന്നാമതാണ്. എന്നാൽ ആളോഹരി വരുമാനത്തിൽ ഇന്ത്യ പിന്നിലാണ്. റാങ്ക്- 145.

ലോക വാണിജ്യം
ലോകത്തെ എട്ടാമത്തെ വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. കയറ്റുമതിയിൽ 7 ആം സ്ഥാനത്ത് നിൽക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം- 4 ആണ്.

സമ്പത്ത്
ലോകത്തെ ധനാഢ്യരുടെ ഫോബ്‌സ് പട്ടിക നോക്കിയാൽ ഇന്ത്യൻ റാങ്ക് 3 ആണ്. സ്വർണ ശേഖരത്തിൽ 8-മത് നിൽക്കുന്നു. ഫോറിൻ എക്സ്ചേഞ്ച് റിസേർവിൽ ആകട്ടെ സ്ഥാനം 5. പൊതുകടം കുറയുന്നു. ഇന്ത്യൻ സ്ഥാനം 82.

ബിസിനസ് അന്തരീക്ഷം
രാജ്യത്തെ ബിസിനസ് അനുകൂല അന്തരീക്ഷം ഇപ്പോഴും ശരാശരിയാണ്. ബിസിനസ് ചെയ്യുന്നതിനുള്ള അനായാസത, മത്സരക്ഷമത, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ ഇൻഡക്സുകളിൽ എല്ലാം ഇന്ത്യ 40-50 റാങ്കുകളിലാണ്.
ഈ രംഗങ്ങളിൽ കഴിഞ്ഞ 2 പതിറ്റാണ്ടുകളിൽ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നേറാനുണ്ട്.

ടെക്‌നോളജി
ലോകത്തെ ഏറ്റവും മികച്ച ഐടി കമ്പനികളുടെ തലപ്പത്തും, താക്കോൽ സ്ഥാനങ്ങളിലും വലിയ തോതിൽ ഇന്ത്യൻ സാന്നിധ്യമുണ്ട്. ഈ രംഗത്തെ കിടയറ്റ സംരംഭകരിലും ഇന്ത്യക്കാർ ധാരാളം. ഐടി വ്യവസായത്തിൽ മത്സരക്ഷമതാ ഇൻഡക്സിൽ ഇന്ത്യ 18 ആം സ്ഥാനത്ത് നിൽക്കുന്നു. ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ സ്ഥാനം 48. സ്‌പേസ് മത്സരക്ഷമതാ ഇൻഡക്സിൽ രാജ്യം ആറാമത് നിൽക്കുന്നു.

വിദ്യാഭ്യാസം
ഇന്ത്യയുടെ സാക്ഷരത 77.7% ശതമാനമാണ്. ഇത് വികസിത, വികസ്വര രാജ്യങ്ങളെടുത്താൽ അത്ര മികച്ചതല്ല. മനുഷ്യ വിഭവ ശേഷിയിൽ ഇന്ത്യ 103 ആം സ്ഥാനത്താണ്. വിദ്യാഭ്യാസ ഇൻഡക്സിലും പിന്നിൽ തന്നെ.

ആരോഗ്യം
ആരോഗ്യ രംഗത്ത് രാജ്യം ഏറെ മെച്ചപ്പെടാനുണ്ട് . ആയുർ ദൈർഘ്യത്തിൽ ഇന്ത്യൻ റാങ്ക് 125. ശിശു മരണത്തിൽ 113. ആഗോള വിശപ്പ് സൂചികയിൽ സ്ഥാനം 94. പുകവലി, മദ്യപാനം എന്നിവയിൽ മുന്നിൽ. പകർച്ച വ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയിലും മുന്നിൽ. പൊതുവെ ആരോഗ്യ രംഗത്തെ സൂചികകളിൽ ഒന്നിലും ഇന്ത്യ ശരാശരിക്ക് മുകളിൽ ഇല്ല. പലതിലും ഏറെ താഴെ.

റെയിൽ ഗതാഗതം
ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന രണ്ടാമത്തെ റെയിൽ ശൃംഖലയാണ് ഇന്ത്യയുടേത്. റെയിൽ ശൃംഖലയുടെ വലുപ്പത്തിൽ മൂന്നാമത് നിൽക്കുന്നു. പല ലോകരാജ്യങ്ങളുടേയും ജനസംഖ്യയേക്കാള്‍ കൂടുതല്‍ പേരാണ് ഒരു ദിവസം ഇന്ത്യയിലെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത്.

വ്യവസായം
വൈദ്യുതി ഉല്പാദനത്തിൽ രാജ്യം മൂന്നാമതാണ്. സ്റ്റീൽ ഉത്പാദക രാജ്യങ്ങളിൽ രണ്ടാമതും. കൽക്കരി ഉത്പാദനത്തിലും ഉപഭോഗത്തിലും രണ്ടാമത് നിൽക്കുന്നു.

മുൻനിര കാർഷിക ഉത്പാദക രാജ്യം
തേയില, പഞ്ചസാര , ഗോതമ്പ്, അരി, പഴം, പാൽ, ഇഞ്ചി, ചണം, പട്ട്, നാരങ്ങ, മാങ്ങ, കോളിഫ്‌ളവർ, ആപ്പിൾ, കുരുമുളക്, ഏലം, കശുവണ്ടി, കോഴി, തേങ്ങ, പരുത്തി, കാപ്പി, മൽസ്യം, വെളുത്തുള്ളി, ഓറഞ്ച്, പൈനാപ്പിൾ, കടുക്, അരി, കടല, ഉള്ളി, ഉരുളക്കിഴങ്ങ്, രക്തചന്ദനം, ജാതിക്ക, സോയാബീൻ എന്നിങ്ങനെ നിർണായക കാർഷിക, മാംസ, മൽസ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുടെ ഉല്പാദനത്തിൽ നിർണായകമായ സ്ഥാനം ഇന്ത്യ വഹിക്കുന്നു. ഇവയിൽ പലതിലും ആദ്യ 3 സ്ഥാനങ്ങളിൽ ഇന്ത്യയുണ്ട്.

കമ്മ്യൂണിക്കേഷൻ
ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ ഉപഭോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ബ്രോഡ്ബാൻഡ് ഉപഭോഗത്തിൽ പത്താമത് നിൽക്കുന്നു. ടെലഫോൺ ലൈനുകളിൽ സ്ഥാനം 12. ഏറ്റവും കൂടുതൽ ടെലിവിഷൻ ബ്രോഡ്‌കാസ്റ് സ്റ്റേഷനുകളുള്ള 4-മത്തെ രാജ്യമാണ്. 4ജി മുന്നേറ്റത്തിൽ 15 ആം സ്ഥാനമാണുള്ളത്. ഇന്റർനെറ്റ് വേഗതയിൽ രാജ്യം പിന്നിലാണ്.

ഡിജിറ്റൽ പേയ്മെന്റ്
ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് വിപണിയാണ് ഇന്ന് ഇന്ത്യ. 2016 ൽ തുടക്കമിട്ട യുപിഐ (യൂണിഫൈഡ് പെയ്മെൻറ്സ് ഇൻറർഫേസ്) ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സിംഗിൾ വിൻഡോ ഡിജിറ്റൽ പെയ്മെൻറ് പ്ലാറ്റ്ഫോം ആണ്. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 84 ലക്ഷം കോടി രൂപ മൂല്യമുള്ള 46 ബില്യൺ ട്രാൻസാക്ഷനുകൾ പ്ലാറ്റ്ഫോമിൽ നടന്നു. യുഎഇയും ഫ്രാൻസും സിംഗപ്പൂരും ഉൾപ്പെടെ 6 രാജ്യങ്ങൾ നിലവിൽ യുപിഐ നെറ്റ്വർക്കിന്റെ ഭാഗമാണ്. ഇരുപത്തഞ്ചോളം രാജ്യങ്ങളുമായി ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

ഭാഷ
ഇന്ത്യയില്‍ 22 ഔദ്യോഗിക ഭാഷകളാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളുടെ പട്ടികയില്‍ നാലാമത് ഹിന്ദിയാണ്. ബംഗാളി ഏഴാമതും പഞ്ചാബി പത്താമതും.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യത്തേത് അമേരിക്ക. ഭാഷാ വവിദ്യാ ഇൻഡക്സിൽ രാജ്യം 14 ആം സ്ഥാനത്തു നിൽക്കുന്നു.

സൈന്യം
ലോകത്ത് ഏറ്റവും കൂടുതല്‍ സൈനികരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സൈനിക ശക്തിയിൽ നാലാമത്. സൈന്യത്തിന് വേണ്ടി ഏറ്റവുമധികം പണം ചെലവഴിക്കുന്ന മൂന്നാമത്തെ രാജ്യവും. ഇന്ത്യൻ സൈന്യം അതിന്റെ മികവും, ശേഷിയും, പ്രകടനവും തുടർച്ചയായി മെച്ചപ്പെടുത്തുന്നു. വൈവിധ്യ സേവനങ്ങളിലൂടെ മാതൃകയാകുന്നു. വനിതകൾക്കും വലിയ പങ്കാളിത്തം.

സിനിമ
ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്ന രാജ്യം. ഏറ്റവും കൂടുതൽ ചലച്ചിത്ര പ്രേക്ഷകരും. തിയേറ്ററുകളുടെ എണ്ണത്തിൽ മൂന്നാമത്.

കായിക രംഗം
ക്രിക്കറ്റിൽ ലോകത്തെ വലിയ ശക്തി. ഐപിഎൽ വരുമാനത്തിൽ ലോകത്തെ ആദ്യ പത്ത് ലീഗുകളിൽ ഒന്ന്. പരസ്യം ചെയ്യാനുള്ള ചെലവിൽ രണ്ടാമത്. ഹോക്കിയിൽ പ്രതാപം വീണ്ടെടുക്കുന്നു. ടെന്നീസ്, ബാഡ്മിന്റൺ, അത്ലറ്റിക്സ്, ചെസ്, ബോക്സിങ്, വെയ്റ്റ്ലിഫ്റ്റിങ് തുടങ്ങിയ പല ഇനങ്ങളിലും പടിപടിയായുള്ള മുന്നേറ്റം. ഒളിമ്പിക്സ്, പാരാലിമ്പിക്‌സ്‌, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഇത് പ്രകടമായി.

അംഗീകാരങ്ങൾ
എട്ട് ഇന്ത്യക്കാർ നോബൽ സമ്മാനത്തിന് അർഹരായിട്ടുണ്ട്. കൂടുതൽ നോബൽ ജേതാക്കളെ സൃഷ്ടിച്ച 17-മത്തെ രാജ്യം. 40 വേൾഡ് ഹെറിറ്റേജ് സൈറ്റുകൾ ഇന്ത്യയിലുണ്ട്.

പരിസ്ഥിതി
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ഇന്ത്യ മുന്നിലേക്ക് വരുന്നു. 10 ആം സ്ഥാനത്ത് നിൽക്കുന്നു. പക്ഷെ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതിൽ ആദ്യ സ്ഥാനങ്ങളിൽ ഉണ്ട്. പരിസ്ഥിതി പ്രവർത്തന മികവിൽ പിന്നിലാണ്. വായു മലിനീകരണം കൂടുതലാണ്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള കൂട്ടായ്മയിലെ നിർണായക സാന്നിധ്യമാണ് ഇന്ത്യ. പല വികസിത രാജ്യങ്ങളെക്കാളും നിർണായക ചുവടു വയ്പുകൾ ഈ മേഖലയിൽ ഇന്ത്യ നടത്തുന്നുണ്ട്. ജലസേചനത്തിൽ മുന്നിൽ. ക്ലൈമറ്റ് റിസ്ക് കൂടുതൽ.

പൊളിറ്റിക്സ് ഇൻഡക്സ്
അഴിമതി, ഗവേണൻസ്, ഇ ഗവേണൻസ്, സമാധാനം, ജനാധിപത്യം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള എല്ലാ ഇൻഡക്സുകളിലും ഇന്ത്യൻ പ്രകടനം മോശമാണ്. ശരാശരിക്കും താഴെ. ഈ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.

പ്രവാസ ലോകം
പ്രവാസികളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമത്.
ദില്ലിയിലോ മുംബൈയിലോ ഉള്ളതിനേക്കാള്‍ ഇന്ത്യന്‍ ഭക്ഷണശാലകളുണ്ട് ലണ്ടനില്‍.
പല രാജ്യങ്ങളിലെയും വലിയ പ്രവാസ സമൂഹം ഇന്ത്യയുടേത്.
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള സമൂഹം

എണ്ണ
ഏഷ്യയിലെ ആദ്യ എണ്ണക്കിണര്‍ അസമിലെ ദിഗ്ബോയിയിലാണ് (1866), ആദ്യ എണ്ണശുദ്ധീകരണശാല തുടങ്ങിയതും ദിഗ്ബോയിയില്‍ ( 1901)

ബഹിരാകാശത്ത്
ഐഎസ്ആർഒ ലോകത്തെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണ ഏജൻസിയായി വളർന്നു. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ ഒറ്റ ദൗത്യത്തിൽ ഭ്രമണപഥത്തിൽ എത്തിച്ചു.
ആദ്യശ്രമത്തില്‍ തന്നെ ചൊവ്വ പര്യവേഷണദൗത്യം വിജയിപ്പിച്ച രാജ്യമാണ് ഇന്ത്യ.
ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് കണ്ടെത്തിയത് ഇന്ത്യയാണ് . ചന്ദ്രയാന്‍ 1 മൂണ്‍ ഇംപാക്‌ട് പ്രോബ് ദൗത്യത്തിലായിരുന്നു ഇത്.

അന്താരാഷ്ട്ര വേദികളിൽ
ജി 7, ജി 20, ബ്രിക്, ആസിയാൻ തുടങ്ങിയ ഫോറങ്ങളിൽ ഇന്ത്യ അംഗമാണ്.
യുഎൻ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഏറെ വൈകാതെ.
യുഎന്‍ പൊതുസഭയുടെ ആദ്യ വനിതാ അധ്യക്ഷ വിജയലക്ഷ്മി പണ്ഡിറ്റ്.

X
Top