8ാം ശമ്പള കമീഷനു മുമ്പ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപനം പ്രതീക്ഷിക്കാമോ?2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് ഐക്രകോര്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതായി ക്രിസില്‍രാജ്യത്ത് സ്വകാര്യ മേഖലയിലെ മൂലധനം ഇരട്ടിയാകുംഇന്ത്യയുടെ സ്വർണ കരുതൽ ശേഖരം റെക്കോർഡ് നിലവാരത്തിൽ

ആഗോള വിപണിയില്‍ കുതിച്ചുയര്‍ന്ന് ഗോതമ്പ് വില

കൊച്ചി: 453 അമേരിക്കന്‍ ഡോളറാണ് ഒരു ടണ്‍ ഗോതമ്പിൻറെ ആഗോള വില.കൂടാതെ, 435 യൂറോയാണ് ഒരു ടണ്‍ ഗോതമ്ബിന്റെ യൂറോപ്യന്‍ വിപണി വില. നിലവില്‍, ഗോതമ്ബിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ കയറ്റുമതി സംരംഭക ഗോതമ്പിൻറെ ആഗോള നിലവാരം പരിഗണിച്ച്‌, ഗോതമ്പ് വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഗോതമ്ബിന്റെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സാധാരണ ഇന്ത്യന്‍ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് കുറവാണ്. ലോകത്ത് ഗോതമ്പ് ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
റഷ്യ-യുക്രൈന്‍ യുദ്ധം ഉല്‍പാദനത്തെയും കയറ്റുമതിയെയും വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ആഗോള കയറ്റുമതിയുടെ 12 ശതമാനവും വരുന്നത് യുക്രൈനില്‍ നിന്നാണ്. യുദ്ധം വന്നതോടെ യുക്രൈനില്‍ നിന്നുള്ള കയറ്റുമതി പാടേ നിലക്കുകയായിരുന്നു.

X
Top