കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഗോദ്റെജ് വിഭജനം നിക്ഷേപകരെ എങ്ങനെ ബാധിക്കും?

ന്ത്യയിലെ ഏറ്റവും വലിയ പരമ്പരാഗത ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് ഗോദ്റെജ്. 127 വർഷത്തെ പാരമ്പര്യമുള്ള ഗോദ്റെജും വിഭജിച്ചിരിക്കുകയാണ്. അഞ്ച് ലിസ്റ്റഡ് കമ്പനികളാണ് ഗോദ്റെജ് ഗ്രൂപ്പിനുള്ളത്.

ആദി ഗോദ്റെജ്, സഹോദരൻ നാദിർ എന്നിവ‍ർ ചേർന്നാണ് ഇനി ഗോദ്റെജ് ഇൻഡസ്ട്രീസിനെ നയിക്കുക. ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ്, ഗോദ്റെജ് പ്രോപ്പർട്ടീസ്, അഗ്രോവൈറ്റ്, ആസ്ടെക്ക് ലൈഫ് സയൻസസ് എന്നിവയും ഗോദ്റെജ് ഇൻഡസ്ട്രീസിൻെറ ഭാഗമാണ്.

ജംഷിദ് ഗോദ്‌റെജ്, സ്മിത ഗോദ്റെജ്, അനന്തരവൾ നൈരിക ഹോൾക്കർ എന്നിവർ ഗോദ്‌റെജ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ മേൽനോട്ടം വഹിക്കും. ഗോദ്‌റെജ് ആൻഡ് ബോയ്‌സും ഈ ഗ്രൂപ്പിൻെറ ഭാഗമാണ്.

പ്രതിരോധം, ഫർണിച്ചർ, ഐടി തുടങ്ങി വിവിധ മേഖലകളിൽ ഗോദ്റെജ് ബോയ്സിന് സാനിധ്യമുണ്ട്. നൈരിക ഹോൾക്കർ കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറാകും.

ഓഹരി വിലയിൽ ഇടിവ്
ഗോദ്റെജിൻെറ വിഭജന വാർത്ത ഓഹരികളെ ബാധിച്ചു. ഗോദ്റെജ് ഓഹരി വില 866 രൂപയിലാണ്. 3.15 ശതമാനമാണ് ഓഹരികളിലെ ഇടിവ്.

നിക്ഷേപകരെ എങ്ങനെ ബാധിക്കും?
താൽക്കാലികമായി ഓഹരി വില ഇടിഞ്ഞിട്ടുണ്ടെങ്കിലും പിളർപ്പ് ബിസിനസ് ഗ്രൂപ്പുകൾ സാമ്പത്തികമായി മെച്ചപ്പെടാൻ സഹായകരമാകും എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഗ്രൂപ്പിന് കീഴിലെ ലിസ്റ്റഡ് കമ്പനികൾ മുന്നേറാൻ ഇടയുളളതിനാൽ ഓഹരി ഉടമകൾക്കും പൊതു ഓഹരി ഉടമകൾക്കും ഗുണമാകും. ഓഹരികളുടെ മൂല്യം ഉയർന്നേക്കും.

ലിസ്റ്റഡ് കമ്പനികൾ ആദി ഗോദ്റെജിന്
ആദി ഗോദ്‌റെജും സഹോദരൻ നാദിറിനുമാണ് ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെ ഉടമസ്ഥത. ഗ്രൂപ്പിൻെറ അഞ്ച് ലിസ്റ്റഡ് കമ്പനികളുടെ ചുമതലയും ഇവർക്കാണ്.

ജംഷിദും സ്മിതയും ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്‌റെജ് ആൻഡ് ബോയ്‌സിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മേൽനോട്ടം വഹിക്കും.

മുംബൈയിലെ പ്രധാന പ്രോപ്പർട്ടികൾ ഇവരുടെ ഉടമസ്ഥതയിലാകും. 34,00 ഏക്കറോളം വരുന്ന ഭൂമിയാണിത്.

X
Top