സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ബിഎംസിയിൽ നിന്ന് 4,636 കോടി രൂപയുടെ ഓർഡർ നേടി വെൽസ്‌പൺ എന്റർപ്രൈസസ്

മുംബൈ: ധാരാവി മലിനജല സംസ്‌കരണ സൗകര്യത്തിനായി പൗര സ്ഥാപനമായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) നിന്ന് 4,636 കോടി രൂപയുടെ ഏറ്റവും വലിയ ഓർഡർ ലഭിച്ചതായി അറിയിച്ച് വെൽസ്‌പൺ എന്റർപ്രൈസസ് ലിമിറ്റഡ് (WEL). ഇത് കമ്പനിയുടെ കുടിശ്ശികയുള്ള ഓർഡർ ബുക്കിനെ ഏകദേശം 12,500 കോടി രൂപയിലേക്ക് എത്തിക്കുന്നതായും, അതിൽ 6,500 കോടി ജലമേഖലയിലും ബാക്കി 6,000 കോടി റോഡ് മേഖലയിലുമാണെന്ന് വെൽസ്‌പൺ എന്റർപ്രൈസസ് പ്രസ്താവനയിൽ പറഞ്ഞു.

ഈ പദ്ധതിക്ക് കീഴിൽ, കമ്പനിയുടെ നേതൃത്വത്തിലുള്ള ഒരു സംയുക്ത സംരംഭം, മുംബൈ മലിനജല നിർമാർജന പദ്ധതി, ഘട്ടം II പ്രകാരമുള്ള തൃതീയ സംസ്കരണ സൗകര്യം ഉൾപ്പെടെയുള്ള ധാരാവി മലിനജല ശുദ്ധീകരണ സൗകര്യം രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. വെൽസ്പൺ ഗ്രൂപ്പിന്റെ ഭാഗമായ വെൽസ്പൺ എന്റർപ്രൈസസ്, ഹൈബ്രിഡ് ആന്വിറ്റി മോഡലിന് കീഴിലും വലിയ മൂല്യമുള്ള എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കരാറുകളിലൂടെയും റോഡ്, വാട്ടർ പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന ഒരു അടിസ്ഥാന സൗകര്യ വികസന കമ്പനിയാണ്.

ഇതിന് പുറമെ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) പദ്ധതികളും കമ്പനി ഏറ്റെടുക്കുന്നുണ്ട്. ഹൈവേ മേഖലയിൽ മാത്രം, മൊത്തം 500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ആറ് ബിഒടി (ടോൾ) റോഡ് പദ്ധതികൾ കമ്പനി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

X
Top