
മുംബൈ: ടിസിജി ക്രിപ്‌റ്റോയുടെ നേതൃത്വത്തിൽ 12 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് വെബ് 3 ചെസ്സ് സ്റ്റാർട്ടപ്പും മാർക്കറ്റ് പ്ലേസുമായ ഇമ്മോർട്ടൽ ഗെയിം. കാസിയസ്, ഗ്രീൻഫീൽഡ് വൺ, സ്പാർക്കിൾ വെഞ്ച്വേഴ്സ്, കെവിൻ ഡ്യൂറന്റിന്റെയും റിച്ച് ക്ലീമന്റെയും 35V, ബ്ലോക്ക്‌വാൾ, ക്രാക്കൻ വെഞ്ചേഴ്‌സ്, സ്‌പൈസ് ക്യാപിറ്റൽ എന്നിവയും ഈ ഫണ്ടിങ്ങിൽ പങ്കെടുത്തു.
ഇമ്മോർട്ടൽ ഗെയിം അതിന്റെ ഉൽപ്പന്ന വികസനം ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യ, യുഎസ്, യൂറോപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായി ഈ ഫണ്ടിംഗ് ഉപയോഗിക്കും.
തോമസ് സെപ്ഫെൽ, ഡേവിഡ് സിങ്കാല, ജെഫ്രോയ് മെസ്ട്രാലെറ്റ് എന്നിവർ ചേർന്ന് 2021 മാർച്ചിൽ സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ് ഈ വർഷം ആദ്യം കാഷ്യസ്, ഗ്രീൻഫീൽഡ് വൺ എന്നിവരുടെ നേതൃത്വത്തിൽ 3.5 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചിരുന്നു.
ബ്ലോക്ക്‌ചെയിൻ നൽകുന്ന സമർപ്പിത ചെസ്സ് കമ്മ്യൂണിറ്റിയുമായി സഹകരിച്ചാണ് ഇമ്മോർട്ടൽ ഗെയിം സൃഷ്‌ടിക്കുന്നത്. വെബ്3, അടുത്ത തലമുറ ഡിജിറ്റൽ അസറ്റുകൾ എന്നിവ പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള ഓൺലൈൻ ചെസ്സ് കളിക്കാർക്ക് മികച്ച ഗെയിമിംഗ് അനുഭവം നൽകാൻ ഇത് ലക്ഷ്യമിടുന്നു.