ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

വിഎസ്ടിയുടെ അറ്റാദായം 24 ശതമാനം ഉയർന്ന് 87 കോടി രൂപയായി

മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ വിഎസ്ടി ഇൻഡസ്ട്രീസ് 87.14 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 70.44 കോടി രൂപയിൽ നിന്ന് ഇത് 23.7 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. സമാനമായി ത്രൈമാസത്തിലെ മൊത്തവരുമാനം 9.5 ശതമാനം വളർച്ചയോടെ 377.36 കോടിയിൽ നിന്ന് 413.18 കോടി രൂപയായി.

ഉയർന്ന ഇൻപുട്ട് പണപ്പെരുപ്പം ഉണ്ടായിരുന്നിട്ടും, പ്രവർത്തന മാർജിൻ ഗണ്യമായി മെച്ചപ്പെട്ടതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ശക്തമായ ബ്രാൻഡ് പവറിന്റെയും കാര്യക്ഷമമായ മൂലധന വിഹിതത്തിന്റെയും പിൻബലത്തിൽ വിഎസ്ടി ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവച്ചതായും, കമ്പനി ലാഭത്തിൽ 23.7 ശതമാനം വളർച്ച രേഖപ്പെടുത്തുകയും മാർജിൻ 30 ശതമാനത്തിന് മുകളിലായി മെച്ചപ്പെടുത്തുകയും ചെയ്തതായി വിഎസ്ടി ഇൻഡസ്ട്രീസ് ലിമിറ്റഡ് പറഞ്ഞു.

ശക്തമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കമ്പനി തുടർന്നും ലാഭകരമായ വളർച്ചയുടെ പാതയിൽ മുന്നോട്ട് പോകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി വിഎസ്ടി പറഞ്ഞു. പുകയിലയിലും അനുബന്ധ ഉൽപ്പന്നങ്ങളിലും പ്രവർത്തിക്കുന്ന കമ്പനിയാണ് വിഎസ്ടി ഇൻഡസ്ട്രീസ് ലിമിറ്റഡ് . കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ സിഗരറ്റ്, നിർമ്മിക്കാത്ത പുകയില, കട്ട് പുകയില, മറ്റ് പേപ്പർ, പേപ്പർ ബോർഡ് എന്നിവ ഉൾപ്പെടുന്നു.

X
Top