വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ശേഷി വിപുലീകരിക്കാൻ നിക്ഷേപത്തിനൊരുങ്ങി വോൾട്ടാസ്

മുംബൈ: ചെന്നൈയ്ക്ക് സമീപം ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് ഉൾപ്പെടെ നിർമ്മാണ ശേഷി വിപുലീകരിക്കാൻ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി വോൾട്ടാസ്.

കമ്പനിയുടെ വളർച്ചയുടെ വേഗതയെ പിന്തുണയ്ക്കുക, വിപണിയിലെ നേതൃപദവി നിലനിർത്തുക, റഫ്രിജറേറ്ററുകൾ പോലുള്ള ഗൃഹോപകരണങ്ങളിലെ മികച്ച മൂന്ന് ബ്രാൻഡുകളിൽ ഒന്നാകുക എന്നി ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ നിർമ്മാതാവ് ഈ നിർദ്ദിഷ്ട നിക്ഷേപങ്ങൾ നടത്തുന്നത്.

വോൾട്ടാസിന് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച 150 ഏക്കർ ഭൂമിയിലാണ് പുതിയ പ്ലാന്റ് വരുന്നത്. നിർദിഷ്ട പ്ലാന്റ് എസി നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പുറമെ ബറോഡയിലെ ഫാക്ടറിയിടെ വിപുലീകരണത്തിനായി 200 കോടി രൂപയും പന്ത്നഗറിലെ സൗകര്യത്തിനായി 100 കോടി രൂപയും വോൾട്ടാസ് നിക്ഷേപിക്കും.

മൊത്തത്തിലുള്ള ഗൃഹോപകരണ വിപണിയിൽ ഏകദേശം 23% വിഹിതമുള്ള വോൾട്ടാസ് പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ ഏറ്റവും വലിയ എയർകണ്ടീഷണർ ബ്രാൻഡാണ്. തിങ്കളാഴ്ച കമ്പനിയുടെ ഓഹരി 0.33 ശതമാനം ഉയർന്ന് 848.00 രൂപയിലെത്തി.

X
Top