ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

5ജി സേവനങ്ങൾ ആരംഭിക്കാൻ വോഡഫോൺ ഐഡിയ

കൊച്ചി: ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അക്ഷയ് മൂൻഡ്ര പറഞ്ഞു. ഇതിനായി വിവിധ സ്ഥാപനങ്ങളുമായി ചർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ നിലനിൽപ്പിന് 5ജി സേവനങ്ങൾ അനിവാര്യമാണ്.

ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനത്തിൽ തുടർച്ചയാതി വർദ്ധന നേടുകയാണെന്നും അക്ഷയ് മൂൻഡ്ര പറഞ്ഞു.

എറിക്‌സൺ, നോക്കിയ, സാംസംഗ് എന്നിവയുമായി ചേർന്ന് അഞ്ചാം തലമുറ ടെലിഫോൺ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

അഞ്ച് സർക്കിളുകളിൽ നോക്കിയോയുമായി ചേർന്നാണ് വോഡഫോൺ ഐഡിയ 4ജി സേവനങ്ങൾ നൽകുന്നത്.

X
Top