ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

വോഡഫോൺ ഗ്രൂപ്പിൽ നിന്ന് 436 കോടി രൂപ സമാഹരിക്കാൻ വോഡഫോൺ ഐഡിയ

മുംബൈ: വോഡഫോൺ ഗ്രൂപ്പും ആദിത്യ ബിർള ഗ്രൂപ്പും സംയുക്തമായി പ്രമോട്ട് ചെയ്യുന്ന വോഡഫോൺ ഐഡിയ, യുകെയിലെ മാതൃ സ്ഥാപനത്തിൽ നിന്ന് 436.21 കോടി രൂപ സമാഹരിക്കും. സാമ്പത്തിക പ്രതിസന്ധിയിലായ ടെലികോം ഓപ്പറേറ്റർ അതിന്റെ നെറ്റ്‌വർക്കിൽ നിക്ഷേപിക്കുന്നതിനും വരാനിരിക്കുന്ന സ്പെക്‌ട്രം ലേലത്തിന് തയ്യാറെടുക്കുന്നതിനുമായി സാധ്യമായ എല്ലാ വഴികളിലൂടെയും ഫണ്ടുകൾ സമാഹരിക്കാൻ നീക്കം നടത്തുകയാണ്. 10/- രൂപ മുഖവിലയുള്ള 42,76,56,421 ഇക്വിറ്റി ഓഹരികൾ അല്ലെങ്കിൽ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്ന 42,76,56,421 വാറന്റുകൾ യൂറോ പസഫിക് സെക്യൂരിറ്റീസ് ലിമിറ്റഡിന് മുൻഗണന അടിസ്ഥാനത്തിൽ അനുവദിച്ച്‌ കൊണ്ട് ഫണ്ട് ശേഖരണം നടത്തുന്നതിന് തങ്ങളുടെ ബോർഡ് അനുമതി നൽകിയതായി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച ഫയലിംഗിൽ വൊഡാഫോൺ ഐഡിയ പറഞ്ഞു.

ഇക്വിറ്റി ഷെയറുകളുടെ അലോട്ട്‌മെന്റ് വഴിയാണ് ഫണ്ട് സമാഹരിക്കുന്നതെങ്കിൽ ഇഷ്യു വില 100 രൂപ ആയിരിക്കുമെന്നും, ഒരു ഇക്വിറ്റി ഷെയറിന് 10.20 എന്ന നിരക്കായിരിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം, വാറന്റുകളുടെ കാര്യമാണെകിൽ ഇഷ്യൂ വില 10.00 രൂപയായിരിക്കുമെന്നും, വാറന്റുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ സമയത്ത് ഇഷ്യു വിലയുടെ 100% മുൻകൂറായി നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

വോഡഫോൺ ഐഡിയയുടെ ഓഹരി 1.21 ശതമാനം ഉയർന്ന് 8.65 രൂപയിലെത്തി. മേൽപ്പറഞ്ഞ നിർദേശങ്ങൾക്ക് ഓഹരി ഉടമകളുടെ അംഗീകാരം തേടുന്നതിനായി 2022 ജൂലൈ 15 വെള്ളിയാഴ്ച അസാധാരണമായ ഒരു പൊതുയോഗം വിളിക്കാനും കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി. യുകെ പ്രൊമോട്ടറിൽ നിന്ന് 500 കോടി രൂപ വരെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നതായി ഈ ആഴ്ച ആദ്യം ഓപ്പറേറ്റർ പ്രഖ്യാപിച്ചിരുന്നു.

X
Top