Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

പ്രൊമോട്ടറിൽ നിന്ന് 500 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ട് വോഡഫോൺ ഐഡിയ

മുംബൈ: കമ്പനിയുടെ പ്രൊമോട്ടർമാരിൽ ഒന്നായ വോഡഫോൺ ഗ്രൂപ്പിൽ നിന്ന് 500 കോടി രൂപ വരെ സമാഹരിക്കാൻ പദ്ധതിയിട്ട് രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ. ഒന്നോ അതിലധികമോ തവണകളായി മുൻഗണനാടിസ്ഥാനത്തിൽ ഷെയറുകളോ അല്ലെങ്കിൽ കൺവെർട്ടിബിൾ വാറന്റുകളോ നൽകി 500 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശം പരിഗണിക്കുന്നതിനായി ബുധനാഴ്ച തങ്ങളുടെ ബോർഡ് യോഗം ചേരുന്നതായി വൊഡാഫോൺ ഐഡിയ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. തിങ്കളാഴ്ച വിയുടെ ഓഹരികൾ ബിഎസ്ഇയിൽ 3.53 ശതമാനം ഇടിഞ്ഞ് 8.00 രൂപയിലെത്തി.

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ വൊഡാഫോൺ ഐഡിയയിൽ 20,000 കോടി രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സർക്കാരിന്റെ സഹായത്തെത്തുടർന്ന് പാപ്പരത്തത്തിന്റെ വക്കിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം കടം വീട്ടാനും നെറ്റ്‌വർക്കിൽ നിക്ഷേപിക്കാനും പുതിയ മൂലധനം സ്വരൂപിക്കുന്നതിനുള്ള വഴികൾ തേടുകയാണ് വോഡഫോൺ ഐഡിയ. ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെയും പലിശ പേയ്‌മെന്റുകളുടെയും ഒരു പ്രധാന ഭാഗം ഇക്വിറ്റിയിലേക്ക് മാറ്റാൻ കമ്പനി സർക്കാരിനെ അനുവദിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി താരിഫ് ഗണ്യമായി ഉയർത്താൻ ഈ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും വരിക്കാരുടെ നിരന്തരമായ നഷ്ടം കമ്പനിയെ ബാധിച്ചു.

X
Top