സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

60 ശതമാനത്തോളം ചെറുകിട സംരംഭങ്ങളും ഡിജിറ്റലൈസാകാന്‍ ഒരുങ്ങുന്നു

കൊച്ചി: രാജ്യത്തെ 60 ശതമാനം ചെറുകിട സംരംഭങ്ങളും 2025-ഓടെ തങ്ങളുടെ ബിസിനസ് ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയിടുന്നതായി ആഗോള എംഎസ്എംഇ ദിനത്തില്‍ വി ബിസിനസ് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ടെലികോം സേവനദാതാവായ വിയുടെ സംരംഭകത്വ സേവന വിഭാഗമായ വി ബിസിനസാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്കിടയിലെ 16 മേഖലകള്‍ ഡിജിറ്റല്‍ രംഗത്ത് കൈവരിച്ച വളര്‍ച്ചയെ കുറിച്ചു പഠനം ചൂണ്ടിക്കാട്ടുന്നു. 16 വ്യവസായ മേഖലകളിലായി 1.6 ലക്ഷം പേരില്‍ നിന്നാണ് ഇതിന്‍റെ ഭാഗമായി പ്രതികരണം തേടിയത്.

ചെറുകിട സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ വളര്‍ച്ച വിശകലനം ചെയ്യാനുള്ള സംവിധാനവും ഇതിന് അനുബന്ധമായി പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയുടെ വികസനത്തിനായി ചെറുകിട സംരംഭങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ കുറിച്ച് വി ബോധവാന്‍മാരാണെന്നും വിയുടെ പഠനത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജമേകുമെന്നും വോഡഫോണ്‍ ഇന്ത്യ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു.

X
Top