സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ സാനിധ്യം വര്‍ധിപ്പിച്ച് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

പത്തനംതിട്ട: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (ഉത്കര്‍ഷ് എസ്എഫ്ബിഎല്‍) കേരളത്തില്‍ സാനിധ്യം വിപുലീകരിച്ചു.

പത്തനംതിട്ടയില്‍ പുതിയ ഔട്ട്‌ലൈറ്റ് ഉദ്ഘാടനം ചെയ്തതോടെ കേരളത്തില്‍ ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ ആകെ ബാങ്കിങ് ഔട്ട്‌ലെറ്റുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

രാജ്യത്തുടനീളം 933 ബാങ്കിങ് ഔട്ട്‌ലെറ്റുകളാണ് ഉത്കര്‍ഷ് എസ്എഫ്ബിഎലിനുള്ളത്. ഞങ്ങളുടെ ബാങ്കിങ് ശൃംഖല കേരളത്തില്‍ വ്യാപിപ്പിക്കുന്നതില്‍ ഏറെ സന്തുഷ്ടരാണെന്ന് വിപുലീകരണത്തെക്കുറിച്ച് സംസാരിച്ച ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഗോവിന്ദ് സിങ് പറഞ്ഞു.

ഈ മേഖലയില്‍ ഞങ്ങളുടെ സാനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ വിപുലീകരണമെന്നും അദ്ദേഹം പറഞ്ഞു.

സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടുന്ന സാമ്പത്തിക ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു നിര തന്നെ ഉപഭോക്താക്കള്‍ക്ക് ബാങ്കിലൂടെ ലഭിക്കും.

ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി, ഭവന വായ്പകള്‍, ബിസിനസ് ലോണുകള്‍, വസ്തുവിന് മേലുള്ള വായ്പകള്‍ എന്നിങ്ങനെ വിവിധ വായ്പാ ഉല്‍പ്പന്നങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ഇതുകൂടാതെ, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), കോള്‍ സെന്റര്‍ എന്നിങ്ങനെ ഒന്നിലധികം മാര്‍ഗങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

X
Top