ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

യുടിഐ മിഡ്ക്യാപ് എയുഎം 10,400 കോടി കടന്നു

മുംബൈ: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നതായി 2024 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഏകദേശം 68 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 22 ശതമാനം സ്‌മോള്‍ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാര്‍ജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഫീനിക്‌സ് മില്‍സ്, ഇന്തന്‍ ബാങ്ക്, ഓയില്‍ ഇന്ത്യ, ശ്രീറാം ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഫോര്‍ജ്്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, ആസ്ട്രല്‍, വോള്‍ട്ടാസ്, ആല്‍കെം ലബോറട്ടറീസ് തുടങ്ങിയവയിലാണ് 20 ശതമാനം നിക്ഷേപവും.

2004 ഏപ്രില്‍ 7നാണ് പദ്ധതി ആരംഭിച്ചത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപം തേടുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് കണക്കാക്കപ്പെടുന്നത്.

X
Top