ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ചൈനീസ് സാങ്കേതികവിദ്യയുള്ള കാറുകള്‍ നിരോധിക്കുമെന്ന് യുഎസ്

ന്യൂയോർക്ക്: ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി യുഎസ്(US).

ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ‘അമേരിക്കൻ റോഡുകളിലെ കാറുകളെ വിദൂരമായിരുന്ന് നിയന്ത്രിക്കാന്‍’ എതിരാളികളെ സഹായിക്കുമെന്ന ആശങ്കയെ തുടർന്നാണ് തീരുമാനമെന്ന് യുഎസ് ഉദ്യോഗസ്ഥർ.

അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ്. പുതിയ നീക്കം യുഎസിനെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളാണെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ അഭിപ്രായപ്പെട്ടു.

കാറുകളിൽ ക്യാമറകളും മൈക്രോഫോണുകളും ജിപിഎസ് ട്രാക്കിംഗും മറ്റ് സാങ്കേതികവിദ്യകളുമുണ്ടെന്നും അവയെല്ലാം ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും റൈമോണ്ടോ പറഞ്ഞു.

ഈ വിവരങ്ങൾ ചോർത്താൻ കഴിവുള്ള എതിരാളി ദേശീയ സുരക്ഷയ്ക്കും യുഎസ് പൗരന്മാരുടെ സ്വകാര്യതയ്ക്കും ഗുരുതരമായ അപകടമുണ്ടാക്കും.

ചൈനീസ് സ്ഥാപനങ്ങളെ അന്യായമായി ലക്ഷ്യംവയ്ക്കുന്നതിന് ‘ദേശീയ സുരക്ഷ’ എന്ന മാർഗം യുഎസ് കണ്ടെത്തുകയാണെന്ന് ചൈനീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

വിപണി തത്വങ്ങളെ മാനിക്കണമെന്നും ചൈനീസ് സംരംഭങ്ങൾക്ക് തുറന്നതും ന്യായവും സുതാര്യവും വിവേചനരഹിതവുമായ ബിസിനസ് അന്തരീക്ഷം നൽകണമെന്നും ഉദ്യോഗസ്ഥർ യുഎസിനോട് അഭ്യർത്ഥിച്ചു.

X
Top