ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ചാറ്റ് ജിപിടി-5 യുടെ നിർമാണത്തിൽ യുഎസ് സഹകരണം

പ്പണ്‍ എഐയുടെ അടുത്ത ഫൗണ്ടേഷണല്‍ മോഡലായ ചാറ്റ് ജിപിടി-5 ന്റെ നിര്‍മാണത്തില്‍ യുഎസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള സഹകരണം. യുഎസ് എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഓപ്പണ്‍ എഐ പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി ചാറ്റ്ജിപിടി5 മോഡല്‍ ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭ്യമാക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. പുതിയ എഐ മോഡല്‍ സുരക്ഷിതമാണെന്നും പൊതു ഉപയോഗത്തിന് അനുയോജ്യമാണെന്നും ഉറപ്പാക്കുകയാണ് എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഓള്‍ട്ട്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള സഹകരണം പ്രഖ്യാപിച്ചത്. എഐ സാങ്കേതിക വിദ്യകള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും നയങ്ങളും രൂപീകരിക്കുന്നതിനും സുരക്ഷാ പ്രോട്ടോകോള്‍ ഉറപ്പുവരുത്തുന്നതിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്റേര്‍ഡ്‌സ് ആന്റ് ടെക്‌നോളജിയാണ് എഐ ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കമിട്ടത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉയര്‍ത്തുന്ന ഭീഷണികളും, ഓപ്പണ്‍ എഐയുടെ വാണിജ്യ താല്‍പര്യങ്ങളും സംബന്ധിച്ച ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ സഹകരണം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

നേരത്തെ ഓപ്പണ്‍ എഐയ്ക്കുള്ളില്‍ തന്നെ രൂപീകരിക്കപ്പെട്ട ഒരു സൂപ്പര്‍ അലൈന്‍മെന്റ് ടീമാണ് എഐ മോഡലുകളുടെ സുരക്ഷ വിലയിരുത്തിയിരുന്നത്. എന്നാല്‍ ആദ്യ സൂപ്പര്‍ അലൈന്‍മെന്റ് ടീമിനെ പിരിച്ചുവിട്ട കമ്പനി സിഇഒ ഓള്‍ട്ട്മാന്റെ നേതൃത്വത്തിലാണ് പുതിയ സുരക്ഷാ ടീം ഒരുക്കിയിട്ടുള്ളത്.

വാണിജ്യ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ ഓപ്പണ്‍ എഐ അതിവേഗമുള്ള എഐ സാങ്കേതിക വിദ്യകളുടെ നിര്‍മാണത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന രീതിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കമ്പനിയിലെ മുന്‍ ജീവനക്കാരും അതില്‍ ഉള്‍പ്പെടുന്നു. ഓള്‍ട്ട്മാനും ഇക്കാര്യത്തില്‍ വിമര്‍ശനം നേരിടുന്ന ആളാണ്.

അതേസമയം യുകെ സര്‍ക്കാരുമായും ഓപ്പണ്‍ എഐ സമാനമായ ധാരണയില്‍ എത്തിയിട്ടുണ്ട്. എഐ സുരക്ഷ മുന്‍നിര്‍ത്തി എഐ മോഡലുകള്‍ യുകെ ഭരണകൂടവുമായി പങ്കുവെക്കുമെന്ന് ഓപ്പണ്‍ എഐയും ഗൂഗിളിന്റെ ഡീപ്പ് മൈന്റും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇതിന് പുറമെ സുരക്ഷ മുന്‍നിര്‍ത്തി ഓപ്പണ്‍ എഐയിലെ ഡയറക്ടര്‍ ബോര്‍ഡില്‍ വിരമിച്ച യുഎസ് ആര്‍മി ജനറല്‍ പോള്‍ എം നകാസോണിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

X
Top