ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ഇന്റർനെറ്റില്ലെങ്കിലും ഇനി യുപിഐ ഇടപാട് നടത്താം

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 200 രൂപയിൽ താഴെയുള്ള യുപിഐ ഇടപാടുകളാണ് 50 ശതമാനവും നടക്കുന്നത്. BHIM ആപ്പിൽ UPI ലൈറ്റ് പ്രവർത്തനക്ഷമമാക്കിയാൽ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഇല്ലാതെ ചെറിയ മൂല്യമുള്ള ഇടപാടുകൾ നടത്താൻ കഴിയും.

പ്രവർത്തനം

UPI ലൈറ്റ് ഫീച്ചർ ഫോൺ ഉപയോക്താക്കളെ യുപിഐ നെറ്റ്‌വർക്കുകൾ അക്‌സസ് ചെയ്യാനും അവരുടെ ഫോൺ ഉപയോഗിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനും അനുവദിക്കുന്നു. ഉപഭോക്താക്കൾ ആദ്യം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ആപ്പിലേക്ക് പണം ചേർക്കേണ്ടതുണ്ട്.

ഫണ്ട് ചേർത്ത ശേഷം, യുപിഐ ലൈറ്റ് ആക്സസ് ചെയ്യാനും ഇടപാടുകൾ നടത്താനും കഴിയും. ഈ ഇടപാട് നടത്തുന്നതിന് പ്രത്യേക അംഗീകാരമോ യുപിഐ പിന്നോ ആവശ്യമില്ല. കൂടാതെ, ഇതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമില്ല.

UPI ലൈറ്റിന്റെ ഇടപാട് പരിധി

യുപിഐ ലൈറ്റ് പേയ്‌മെന്റ് ഇടപാടിന്റെ ഉയർന്ന പരിധി 200 രൂപയാണ്, അതേസമയം ഉപകരണത്തിലെ വാലറ്റിനുള്ള യുപിഐ ലൈറ്റ് ബാലൻസിന്റെ ആകെ പരിധി ഏത് സമയത്തും 2,000 രൂപയാണ്.

UPI ലൈറ്റ് തരുന്ന ബാങ്കുകൾ

കാനറാ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക് , കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

UPI ലൈറ്റ് ബാലൻസ്

യുപിഐ ലൈറ്റ് പ്രവർത്തനരഹിതമാക്കിയാൽ, ഉപയോഗിക്കാത്ത ബാലൻസ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

ബാങ്ക് സ്റ്റേറ്റ്‌മെന്റ്

ടോപ്പ്-അപ്പ് ഇടപാടുകൾ ഒഴികെയുള്ള UPI ലൈറ്റ് ഇടപാടുകൾ അക്കൗണ്ടിന്റെ പാസ്ബുക്കിൽ കാണിക്കില്ല. യു പി ഐ ലൈറ്റ് ഇടപാടുകൾ ഇഷ്യൂ ചെയ്യുന്ന ബാങ്കിൽ നിന്ന് എസ്എംഎസ് ലഭിക്കും.

X
Top