ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

പ്രവർത്തനരഹിതമായ യുപിഐ ഐഡികൾ ബ്ലോക്ക് ചെയ്യാൻ എൻപിസിഐ

ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകളെ കുറിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയി എൻസിപിഐ. എല്ലാ ബാങ്കുകളും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനരഹിതമായ യുപിഐ ഐഡി ക്ലോസ്‌ ചെയ്യണമെന്നാണ് നിർദേശം.

ഒരു വർഷമായി ഇടപാട് നടത്താത്ത ഐഡികൾ ബ്ലോക്ക് ചെയ്യാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എല്ലാ ബാങ്കുകളോടും തേർഡ് പാർട്ടി ആപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഡിസംബർ 31 വരെ എൻപിസിഐ സമയം അനുവദിച്ചിട്ടുണ്ട്.

യുപിഐ ഐഡി ക്യാൻസൽ ആകാതിരിക്കാൻ ഉപയോക്താക്കൾ ഈ തീയതിക്ക് മുമ്പ് നിങ്ങളുടെ യുപിഐ ഐഡി സജീവമാക്കണം.

അതേസമയം ഉപയോക്താക്കളുടെ യുപിഐ ഐഡി നിർജ്ജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇമെയിൽ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കൾക്ക് ഒരു അറിയിപ്പ് നൽകും.

എൻപിസിഐയുടെ ഈ നടപടിയോടെ, യുപിഐ ഇടപാടുകൾ മുമ്പത്തേക്കാൾ സുരക്ഷിതമാകും. കൂടാതെ, തെറ്റായ ഇടപാടുകളും നിർത്തലാക്കും.

എൻപിസിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ തേർഡ് പാർട്ടി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യുപിഐ ഐഡിയും അതുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറും പരിശോധിക്കും.

ഒരു വർഷത്തേക്ക് ഈ ഐഡിയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റോ ഡെബിറ്റോ ചെയ്തിട്ടില്ലെങ്കിൽ, അത് ക്ലോസ് ചെയ്യും.

ജനുവരി ഒന്ന് മുതൽ ഉപയോക്താവിന് ഈ ഐഡി ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയില്ല.

X
Top