കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

യൂനിപാര്‍ട്‌സ്‌ ഇന്ത്യ ഐപിഒ നവംബര്‍ 30 മുതല്‍

മുംബൈ: യൂനിപാര്‍ട്‌സ്‌ ഇന്ത്യയുടെ ഐപിഒ നവംബര്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട്‌ വരെ നടക്കും. ഐപിഒ വില അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള 1.44 കോടിയില്‍ പരം ഓഹരികള്‍ വിറ്റഴിക്കും. ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളില്‍ കമ്പനിക്ക്‌ സാന്നിധ്യമുണ്ട്‌.

നവംബറില്‍ വിപണിയിലെത്തുന്ന പത്താമത്തെ ഐപിഒ ആണിത്‌. ഇതുവരെ ഈ മാസം എട്ട്‌ കമ്പനികള്‍ ഐപിഒ വഴി മൊത്തം 9500 കോടി രൂപയാണ്‌ സമാഹരിച്ചത്‌.

കീസ്റ്റോണ്‍ റിയാല്‍റ്റേഴ്‌സ്‌, ഇനോക്‌സ്‌ ഗ്രീന്‍ എനര്‍ജി സര്‍വീസസ്‌, കെയിന്‍സ്‌ ടെക്‌നോളജി ഇന്ത്യ, അര്‍ച്ചീന്‍ കെമിക്കല്‍ ഇന്റസ്‌ട്രീസ്‌, ഫൈവ്‌സ്റ്റാര്‍ ബിസിനസ്‌ ഫിനാന്‍സ്‌, ഗ്ലോബല്‍ ഹെല്‍ത്ത്‌, ബികാജി ഫുഡ്‌സ്‌ ഇന്റര്‍നാഷണല്‍, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്‌ എന്നീ കമ്പനികളാണ്‌ ഈ മാസം ഐപിഒകള്‍ നടത്തിയത്‌.

ധർമ്മജ് ക്രോപ്‌ ഗാര്‍ഡിന്റെ ഐപിഒ നവംബര്‍ 28 മുതല്‍ നടക്കും.

X
Top