Alt Image
കേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കുംഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

നികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

കൊച്ചി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി സ്ളാബുകളില്‍ മാറ്റം വരുത്തിയും മൂലധന ചെലവുകള്‍ വർദ്ധിപ്പിച്ചും വിപണിയില്‍ ഉണർവ് സൃഷ്‌ടിക്കാനാകും ഉൗന്നല്‍ നല്‍കുക.

പുതിയ സബ്രദായത്തില്‍ റിട്ടേണുകള്‍ സമർപ്പിക്കുന്നവരുടെ കൈയില്‍ അധിക പണം ലഭ്യമാക്കുന്നതിന് ആദായ നികുതി സ്ളാബുകളില്‍ മാറ്റം വരുത്തിയേക്കും.

നഗര മേഖലകളില്‍ ഉപഭോഗത്തിലുണ്ടാകുന്ന ഇടിവാണ് ഇന്ത്യൻ സാമ്പത്തിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാൻ ഉപഭോക്താക്കളുടെ കൈയില്‍ അധിക പണം ലഭ്യമാക്കാൻ നികുതി ഇളവുകള്‍ സഹായിക്കുമെന്ന് വിലയിരുത്തുന്നു.

പുതിയ സ്കീമുകാർക്ക് അധിക ആനുകൂല്യങ്ങള്‍
പുതിയ സ്കീമില്‍ റിട്ടേണ്‍ നല്‍കുന്നവർക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കി ആകർഷകമാക്കാനാണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി ശമ്ബളക്കാരായ നികുതിദായകർക്ക് ആശ്വാസം പകരുന്നതിന് പുതിയ സ്കീമീല്‍ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തിയേക്കും.

ശമ്ബളക്കാർക്ക് നിലവില്‍ പുതിയ സ്കീമില്‍ 75,000 രൂപയാണ് സ്‌റ്റാൻഡേഡ് ഡിഡക്ഷൻ, ഇതോടൊപ്പം ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം, ഭവന വായ്പകളുടെ തിരിച്ചടവ്, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം എന്നിവയില്‍ ഇടത്തരം വരുമാനമുള്ളവർക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

പഴയ സ്കീമിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തി വരും വർഷങ്ങളില്‍ ഈ സംവിധാനം പൂർണമായി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.

X
Top