ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

കേന്ദ്ര ബജറ്റ് 2025: ആദായ നികുതിയുമായി ബന്ധപ്പെട്ട് സമഗ്ര മാറ്റങ്ങള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: വരുന്ന കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് സമഗ്രമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍.

അതിന് പുറമേ രണ്ട് തരത്തിലുള്ള ആദായ നികുതി വ്യവസ്ഥകളില്‍ പുതിയ ആദായ നികുതി വ്യവസ്ഥയിലേക്ക് കൂടുതല്‍ നികുതിദായകരെ ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളും കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സൂചനകളുണ്ട്.

പ്രധാന ആവശ്യങ്ങളില്‍ ഒന്ന്, പുതിയ നികുതി വ്യവസ്ഥയുടെ കീഴില്‍ ഭവന വായ്പ എടുത്തവര്‍ക്ക് ചില കിഴിവുകള്‍ ഏര്‍പ്പെടുത്തുക എന്നതാണ്. നിലവില്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ നിരവധി നികുതിദായകര്‍ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്.

പഴയ നികുതി വ്യവസ്ഥ പ്രകാരം, ശമ്പളക്കാരായ ജീവനക്കാര്‍ക്ക് ഭവനവായ്പയ്ക്ക് നല്‍കുന്ന പലിശയില്‍ 2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. പുതിയ നികുതി വ്യവസ്ഥ പ്രകാരം ഈ ആനുകൂല്യം ലഭ്യമല്ല.

പഴയ നികുതി വ്യവസ്ഥ പ്രകാരം, നിയന്ത്രണങ്ങളില്ലാതെ കിഴിവുകള്‍ ലഭ്യമാണ്, എന്നാല്‍ പുതിയ നികുതി വ്യവസ്ഥ ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. സെക്ഷന്‍ 115ബിഎസി പ്രകാരം പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് ഈ കിഴിവ് ക്ലെയിം ചെയ്യാന്‍ കഴിയില്ല.

ഇത് ഇടത്തരം വരുമാനക്കാരായ നികുതിദായകരെ, പ്രത്യേകിച്ച് ഭവന വായ്പ എടുത്തവരെ പ്രതികൂലമായി ബാധിക്കുന്നു. ഭവന വായ്പ ഇഎംഐയില്‍ രണ്ട് ഭാഗങ്ങളാണുള്ളത്: മുതലിന്‍റെ തിരിച്ചടവ്, പലിശ അടയ്ക്കല്‍.

പഴയ നികുതി വ്യവസ്ഥയില്‍, നികുതിദായകര്‍ക്ക് ഈ ഘടകങ്ങള്‍ക്ക് ഇനിപ്പറയുന്ന രീതിയില്‍ കിഴിവുകള്‍ ക്ലെയിം ചെയ്യാം:
വകുപ്പ് 80സി പ്രകാരം മുതലിന്‍റെ തിരിച്ചടവിനുള്ള നികുതി കിഴിവ് 1,50,000 രൂപ
വകുപ്പ് 24(ബി) 2,00,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതി കിഴിവ്

പുതിയ നികുതി വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അടുത്തിടെ ചില ശുപാര്‍ശകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.

പുതിയ നികുതി വ്യവസ്ഥയില്‍ 2 ലക്ഷം രൂപ വരെയുള്ള ഭവന വായ്പ പലിശ കിഴിവ് അനുവദിക്കുന്നതിനുള്ള ഭേദഗതിയാണ് ഇതില്‍ പ്രധാനം.

ഇത് വഴി കൂടുതല്‍ നികുതിദായകരെ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

X
Top