ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

കേന്ദ്രബജറ്റ് 2023: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOG

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതരാമൻ അവതരിപ്പിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉൾപ്പടെ നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LIVE BLOG

ബജറ്റ് അവതരണം പൂര്‍ത്തിയായി

മാറ്റം പുതിയ സ്‌കീമില്‍ മാത്രം. പഴയ സ്‌കീമിന്റെ സ്ലാബുകളില്‍ മാറ്റമില്ല

മൂന്ന് ലക്ഷം വരെ നികുതിയില്ല
3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
15 ലക്ഷത്തിന് മുകളിൽ 30 ശതമാനം

ആദായ നികുതിയിൽ ചില മാറ്റങ്ങൾ വരുത്തി സർവതല സ്പർശിയായ ബജറ്റ് എന്ന വിശേഷണത്തോടെ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം നിർമല സീതാരാമൻ പൂർത്തിയാക്കി.

നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി

വില കൂടുന്നവ
സിഗരറ്റ്, സ്വർണം, വെള്ളി , വജ്രം, തുണിത്തരങ്ങൾ എന്നിവയ്ക്ക് വില കൂടും. സിഗരറ്റിന് 3 വർഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16% കൂട്ടി. ഇലക്ട്രിക് അടുക്കള ചിമ്മിനികൾക്ക് വില കൂടും. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ൽ നിന്ന് 15% കുറച്ചു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കൂട്ടി.

ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി
ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി
15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.

ആദായ നികുതിയിൽ ഇളവ്. 7 ലക്ഷം വരെ നികുതി ഇല്ല

ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും

7 ലക്ഷം വരെ ആദായ നികുതി ഒഴിവാക്കി

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു

സ്വര്‍ണം, വെള്ളി, വജ്രം വില കൂടും

ഭക്ഷ്യ ഉത്പാദനത്തിൽ ഇന്ത്യ ലോക നിലവാരത്തിൽ എത്തുമെന്ന് ധനമന്ത്രി. ശ്രീ അന്ന ഗവേഷക കേന്ദ്രം ഹൈദരാബാദിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം.ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണെന്ന് നിർമല സീതാരാമൻ

കേന്ദ്രവും, സംസ്ഥാനങ്ങളും ചേർന്ന് സിവിൽ സർവീസ് ഉദ്യോസ്ഥർക്ക് ശാക്തീകരണ പദ്ധതി. എല്ലാ ഉദ്യോഗസ്ഥർക്കും ജനോന്മുഖ പ്രവർത്തനത്തിന് പ്രത്യേക പരിശീലനം. പദ്ധതി നടപ്പിലാക്കുക വ്യവസായികളെ പങ്കാളികളാക്കി.

മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും

സ്റ്റാർട്ടപ്പുകൾക്കു നികുതി ഇളവുകൾ 10 വർഷമാക്കി

50 ലക്ഷം വരെ വരുമാനമുള്ള പ്രൊഫഷണലുകൾക്ക് നികുതി ഇളവ്

സിഗരറ്റുകള്‍ക്ക് വിലകൂടും

6.5 കോടി ആദായ നികുതി റിട്ടേണുകൾ ഇക്കൊല്ലം

നൈപുണ്യ വികസനത്തിന് സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. ഈ പ്ലാറ്റ്‌ഫോമിലൂടെ സംരംഭക-തൊഴിലവസരങ്ങളും നല്‍കും

അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി 50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. യാത്രാ സൗകര്യം, ഇന്റര്‍നെറ്റ്, ഉന്നത നിലവാരമുള്ള ഫൂഡ് സ്ട്രീറ്റുകള്‍, ടൂറിസ്റ്റ് ഗൈഡുമാരുടെ സേവനം, സുരക്ഷാ തുടങ്ങിയവ ഒരുക്കും. സേവനങ്ങളെല്ലാം സഞ്ചാരികള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കും. ഓരോ കേന്ദ്രത്തിനും പ്രത്യേക പായ്‌ക്കേജെന്നും ധനമന്ത്രി.

മൊബൈൽ ഫോൺ ഘടക ഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു

വനവത്ക്കരണത്തിന് 10000 കോടി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണത്തിന് 3 കേന്ദ്രങ്ങള്‍

കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകളിൽ ഇളവ്

അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ 21ല്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും

ജോയിന്റ് അക്കൗണ്ട് നിക്ഷേപ പരിധി 15 ലക്ഷമാക്കി

കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം.

നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും.

മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമായി ഉയർത്തി.

വ്യവസായ രജിസ്ട്രേഷൻ ലളിതവത്കരിക്കാൻ നടപടി.

ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു. 2022 ൽ 76 % വളർച്ച ഉണ്ടായി.

വനിതകൾക്കും, പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വർഷത്തേക്ക് 7.5% പലിശ.

ഡിജി ലോക്കര്‍
ഫിന്‍ടെക് സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ഡിജി ലോക്കര്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും. ഡിജി ലോക്കര്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ പങ്കിടാനുള്ള അഴവസരം ഒരുക്കും.

ഭൗമസംരക്ഷണത്തിന് പിഎം പ്രണാം പദ്ധതി
2030-ഓടെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ ഉപയോഗം. ഇതിനായി 35000 കോടി വകയിരുത്തി.
തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ പിഎം കൗശൽ വികാസ് യോജന 4.0
വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിന് 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍
ഗോവര്‍ധന്‍ പദ്ധതിക്ക് 10,000 കോടി
ആദിവാസി വികസനത്തിന് 15,000 കോടി രൂപ

സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കാം.

എംഎസ്എംഇ കൾക്ക് 9000 കോടി. ക്രെഡിറ്റ് ഗ്യാരന്റീ സ്‌കീം തുടരും

അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും.

പ്രാദേശിക ടൂറിസം വികസനത്തിനായി ” ദേഖോ അപ്നാ ദേശ് ” തുടരും.

നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും. വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.

പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും.

കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.

അതിർത്തി ഗ്രാമങ്ങളിൽ ടൂറിസം വളർത്താൻ സഹായം

കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും. തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി ആരംഭിക്കും.

ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും.

ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു.

നഗരങ്ങളില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ യന്ത്ര സംവിധാനം കൊണ്ടുവരുംനഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്‌

5 ജി അപ്ലിക്കേഷനുകൾ നിർമ്മിക്കാൻ 100 ലാബുകൾ.

ഹൈഡ്രജൻ മിഷൻ

ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി.

കെവൈസി ലളിതമാക്കും

എല്ലാ സർക്കാർ ഏജൻസികൾക്കും പാൻകാർഡ് തിരിച്ചറിയൽ രേഖ

മാലിന്യ നിർമ്മാർജ്ജനത്തിന് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിർമ്മാർജ്ജനത്തിന് മിഷൻ കർമ്മയോഗി പദ്ധതി നടപ്പാക്കും.

മേക്ക് എഐ ഇൻ ഇന്ത്യ

3 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കും. പ്രമുഖ സ്ഥാപനങ്ങളെ പങ്കാളികളാക്കും

ഗതാഗത മേഖലയു​ടെ വികസനത്തിനായി 75,000 കോടി

നഗരവികസനത്തിന് 10,000 കോടി

മേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചു ലക്ഷ്യം മേക്ക് എഐ ഇന്‍ ഇന്ത്യ, എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 3 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കും. മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ പങ്കാളികളാക്കി പ്രവര്‍ത്തനം.

9.6 കോടി ഗ്യാസ് കണക്ഷനുകൾ

കെവൈസി ലളിതമാക്കും. അടിസ്ഥാന രേഖകൾ മാത്രം മതിയാകും

തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സഹായംജാമ്യത്തുക, പിഴത്തുക എന്നിവയില്‍ സഹായം നല്‍കും

മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും.

സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പ ഒരു വർഷം കൂടി

50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും.

പിഎം ആവാസ് യോജനയ്ക്ക് 66 ശതമാനം വര്‍ധനയോടെ 79,000 രൂപ വകയിരുത്തി

റെയിൽവേ കുതിക്കും. 2.4 ലക്ഷം കോടി.

ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും.

ഗ്രീൻ എനർജി, ഗ്രീൻ ഫാർമിംഗ് എന്നിവയിൽ ഊന്നൽ.

കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി. 63000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും

157 പുതിയ നഴ്‌സിങ് കോളേജുകള്‍

2.2 ലക്ഷം കോടി രൂപ 11.4 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി

2027-ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച് നീക്കും

മത്സ്യമേഖലയ്ക്ക് 6000 കോടിയുടെ അനുബന്ധ പദ്ധതി

സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ധനമന്ത്രി. വലിയ ഉദ്പാതക സംരംഭങ്ങൾ ആരംഭിക്കും. ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കും.

കാര്‍ഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയര്‍ത്തും

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി.

ഡിജിറ്റല്‍ പെയ്‌മെന്റിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മുന്നേറിയതായി ധനമന്ത്രി

അഗ്രിക്കൾച്ചർ സ്റ്റാർട്ടപ്പുകൾക്ക് ആക്‌സിലറേറ്റർ ഫണ്ട്

ആളോഹരി വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയായി. ഈ 9 വർഷത്തിനുള്ളിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥലോകത്തിലെ ഏറ്റവും വലിയ 10-ൽ നിന്ന് 5-ആം സ്ഥാനത്തേക്ക് വളർന്നു.

വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തും
വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്ന് ധനമന്ത്രി. തിളക്കമുള്ള ഭാവിയിലേക്കാണ് ഇന്ത്യ മുന്നേറുന്നത്.

കൃഷിക്ക് ഊന്നൽ
2200 കോടിയുടെ ഹോർട്ടിക്കൾച്ചർ പാക്കേജ്.

സമ്പദ്ഘടന ശക്തമെന്ന് ധനമന്ത്രി
ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ ശക്തിയായി മാറിയെന്ന് ധനമന്ത്രി. ആഗോള പ്രതിസന്ധിക്കിടയിലും രാജ്യത്തിന് നേട്ടമുണ്ടാക്കാനായി.

കൃഷിക്ക് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ

കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയില്‍. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ധനമന്ത്രി

സ്ത്രീശാക്തീകരണ പദ്ധതികള്‍ ലക്ഷ്യം കണ്ടുവെന്ന് ധനമന്ത്രി

യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകും. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷൻ, 11.7 കോടി ശൗചാലയങ്ങൾ ഇതെല്ലാം യാഥാർത്യമാക്കി.

സൗജന്യ ഭക്ഷണ പദ്ധതി നീട്ടി. പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷത്തേക്ക് നീട്ടി

11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു

അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റെന്ന് ധനമന്ത്രി

സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ഒമ്പത് വർഷത്തിനുള്ളിൽ പ്രതിശീർഷവരുമാനം ഇരട്ടിയായി വർധിച്ചു

പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി

X
Top