ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

കേന്ദ്രബജറ്റ്: നികുതി കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ക്രിപ്റ്റോ വിപണികൾ

മൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കിക്കാണുന്നത്. ക്രിപ്റ്റോ വിപണിയെ സംബന്ധിച്ചും ഇത്തവണത്തെ ബജറ്റിന് പ്രാധാന്യമേറെയാണ്. ക്രിപ്റ്റോ വ്യാപാരത്തിന്റെ നികുതി സംബന്ധിച്ചാണ് വിപണിക്ക് ആശങ്കയുള്ളത്.

രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിൽ ചരിത്രം സൃഷ്ടിക്കുന്ന പല പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ടാവുമെന്നു വിദഗ്ധർ വിലയിരുത്തുന്നു. ക്രിപ്റ്റോ കറൻസികളിലെ വ്യാപാരത്തിലൂടെ നേടുന്ന വരുമാനത്തിന് 30% ഫിക്സഡ് ടാക്സ് റേറ്റ് ഏർപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്.

Esya Centre നടത്തിയ പഠന പ്രകാരം നിലവിലെ നികുതി ഘടന, അടുത്ത നാല് വർഷത്തിനുള്ളിൽ ഈ വിപണിയിൽ 99.3 ട്രില്യൺ ലോക്കൽ എക്സ്ചേഞ്ച് ട്രേഡ് വോളിയത്തിന്റെ കുറവിന് കാരണമാകും. 2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആഭ്യന്തര ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ അവയുടെ ആകെ ട്രേഡിങ് വോളിയത്തിന്റെ 15% നഷ്ടം നേരിട്ടു.

2022 ഏപ്രിൽ-ജൂൺ കാലയളവിൽ വീണ്ടും 14% നഷ്ടം നേരിട്ടു. ഇതേ വർഷം ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 81% ട്രേഡിങ് വോളിയത്തിന്റെ ആകെ കുറവാണുണ്ടായത്.

ഇന്ത്യയുടെ നികുതി ഘടന ഉപഭോക്താക്കളെ വിദേശ പ്ലാറ്റ്ഫോമുകളിലേക്കു നയിക്കാൻ കാരണമാകുമെന്ന് കോയിൻ ഡിസിഎക്സ് സഹസ്ഥാപകനും, സിഇഒയുമായ സുനിൽ ഗുപ്ത അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ 32,000 കോടി ട്രേഡിങ് വോളിയം ആഭ്യന്തര വിപണികളിൽ നിന്ന് വിദേശ വിപണികളിലേക്ക് മാറിയെന്ന് റിപ്പോർട്ടുകളുണ്ട്.

എഫ്ടിഎക്സിന്റെ തകർച്ച ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ എട്ടാമതാണ്. വിപണികളിൽ ക്രിപ്റ്റോ കറൻസികളുെടെ പ്രാതിനിധ്യം പരിഗണിച്ച് നിലവിലെ 1% ടിഡിഎസ് 0.1% ആക്കി മാറ്റണം. വിർച്വൽ ഡിജിറ്റൽ അസറ്റ്സുകളിൽ നിന്നുള്ള വരുമാനത്തിന്റെ 30% നികുതി ഘടനയിൻമേൽ വീണ്ടും വിശകലനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിർച്വൽ‍ ഡിജിറ്റൽ അസറ്റുകളിലുള്ള നികുതി ഘടനയുടെ പരിഷ്കരണമാണ് ക്രിപ്റ്റോ വിപണികൾ പ്രതീക്ഷിക്കുന്നത്. 2022 ൽ നടപ്പാക്കിയ നികുതി ഘടന സർക്കാർ പരിഷ്കരിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. അതേസമയം ക്രിപ്റ്റോ കറൻസികൾ, ഓൺലൈൻ ചൂതാട്ടം എന്നിവയിൽ സാമ്പത്തികമായ റിസ്കുണ്ടെന്നാണ് സർക്കാർ കരുതുന്നത്.

ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ.

X
Top